
കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കെ കെ രാധാകൃഷ്ണനെ (49) വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട് നിര്‍മ്മാണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെയാണ് പുതുതായി നിര്‍മ്മിക്കുന്ന വീടിനോട് ചേര്‍ന്ന് രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നത്. മദ്യലഹരിയിലായിരുന്നു പ്രതി സന്തോഷ്. രാധാകൃഷ്ണന്‍ പതിവായി എത്തുന്ന സമയം നോക്കി പ്രതി തോക്കുമായി അങ്ങോട്ടേക്ക് എത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
പ്രതിയായ പെരുമ്പടവിലെ എന്‍ കെ സന്തോഷിനെ തോക്ക് സഹിതമാണ് പരിയാരം പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇരിക്കൂര്‍ കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകനും, സാമൂഹ്യരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക