അലമാരയിലിരുന്ന മൂന്ന് ലക്ഷം മോഷണം പോയി; അടുത്ത ദിവസം വീട്ടിലെ അടുക്കളയിൽ തിരികെ വച്ചു!

മോഷണം പോയ മൂന്ന് ലക്ഷം രൂപ 24 മണിക്കൂറിനുള്ളിൽ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെത്തി
അലമാരയിലിരുന്ന മൂന്ന് ലക്ഷം മോഷണം പോയി; അടുത്ത ദിവസം വീട്ടിലെ അടുക്കളയിൽ തിരികെ വച്ചു!
Updated on
1 min read

തിരൂരങ്ങാടി: മോഷണം പോയ മൂന്ന് ലക്ഷം രൂപ 24 മണിക്കൂറിനുള്ളിൽ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെത്തി. ഭൂമി വിറ്റ് ലഭിച്ച തുകയാണ് മോഷണം പോയി തിരികെ ലഭിച്ചത്. നന്നമ്പ്ര ചെറുമുക്ക് ജീലാനി നഗറിലെ മഠത്തില്‍ മികച്ച മുഹമ്മദലിയുടെ വീട്ടിലെ മോഷണമാണ് താനൂര്‍ പൊലീസിന് തലവേദനയും ഒടുവില്‍ അമ്പരപ്പും ആശ്വാസവുമുണ്ടാക്കിയത്. 

അലമാരയില്‍ സൂക്ഷിച്ച മൂന്ന് ലക്ഷം രൂപയും രണ്ട് പവൻ സ്വര്‍ണവും മോഷണം പോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് വീട്ടിലെത്തി വിശദമായ പരിശോധനകള്‍ നടത്തുകയും വീട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

ഇവരുടെ ഭൂമി വിറ്റ പണം, ഭൂമി വാങ്ങിയയാള്‍ വീട്ടിലെത്തി നല്‍കിയതിനു ശേഷം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നഷ്ടപ്പെടുകയായിരുന്നു.  അന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുന്നതിനിടെ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെ അടുക്കളയില്‍ പാത്രങ്ങള്‍ക്കിടയില്‍ നിന്ന് പണം കണ്ടെത്തിയതായി വീട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. താനൂര്‍ എസ്എച്ച്ഒ എഎം സിദ്ദിഖും സംഘവും വീട്ടിലെത്തി പണം കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com