'സാറേ, കുറച്ച് തരാമോ'- വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ (വീഡിയോ)

'സാറേ, കുറച്ച് തരാമോ'- വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ (വീഡിയോ)
'സാറേ, കുറച്ച് തരാമോ'- വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ (വീഡിയോ)
Updated on: 
1 min read

മനുഷ്യൻ മാത്രമല്ല, ദാഹിച്ചാൽ മറ്റ് ജീവികളും മനുഷ്യനോട് വെള്ളം ചോദിച്ച് വാങ്ങിക്കുടിക്കും. ഈ ദൃശ്യങ്ങൾ അതിന് തെളിവാണ്. കുടിവെള്ളം ചോദിച്ച് മേടിച്ച് ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറിയത്. 

‍കാഴ്ചക്കാരുടെ ഹൃദയമലിഞ്ഞു പോകുന്ന രീതിയിലാണ് അണ്ണാൻ രണ്ട് കാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത്. റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേയ്ക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവാവിന്റെ കൈയിലെ കുപ്പിവെള്ളം കണ്ടിട്ടാകണം പിൻകാലിൽ ഉയർന്ന് നിന്ന് വെള്ളത്തിനായി ആം​ഗ്യം കാണിക്കുന്നത് കാണാം.

യുവാവ് താഴെയിരുന്നു കുപ്പിയുടെ അടപ്പ് തുറന്ന് വെള്ളം കൊടുക്കുമ്പോൾ അണ്ണാൻ ആസ്വദിച്ച് കുടിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വെള്ളം കുടിച്ച് ദാഹം മാറിയതിന് ശേഷം അണ്ണാൻ  തിരിച്ചോടുന്നതും കാണാം. ഇതുവരെ 6.8 ലക്ഷം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER