പൊടി ചായക്ക് 75, ഡബിൾ സ്ട്രോങ്ങിന് 115; ഇടുക്കിയിൽ ചായക്കൊപ്പം ലഹരി ഉത്പന്നങ്ങൾ വിറ്റ 'പേപ്പർ ഇക്ക' പിടിയിൽ ( വീഡിയോ )

പൊടി ചായയും ഡബിൾ സ്ട്രോങ്ങ്‌ ഉം ഒക്കെ മജീദിന്റെ കടയിൽ ലഹരി ഉത്പന്നങ്ങൾ കിട്ടാനുള്ള കോഡ് ഭാഷകൾ ആണ്
Majeed, Drugs seized
മജീദ്, പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങള്‍ വീഡിയോദൃശ്യത്തില്‍ നിന്ന്
Author:
Updated on
1 min read

തൊടുപുഴ: ഇടുക്കിയിൽ ചായക്കൊപ്പം ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്നയാൾ പിടിയിലായി. നെടുംകണ്ടത്ത് ചായ കട നടത്തിയിരുന്ന കാരിശ്ശേരി മജീദ് ഹാസിം ആണ് അറസ്റ്റിലായത്. പൊടി ചായയും ഡബിൾ സ്ട്രോങ്ങ്‌ ഉം ഒക്കെ പേപ്പർ ഇക്ക എന്ന മജീദിന്റെ കടയിൽ ലഹരി ഉത്പന്നങ്ങൾ കിട്ടാനുള്ള കോഡ് ഭാഷകൾ ആണ്.

Majeed, Drugs seized
പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, അടിയന്തര റിപ്പോർട്ട് തേടി മന്ത്രി ബിന്ദു കൃഷ്ണ

പൊടി ചായ ചോദിച്ചാൽ 75 രൂപയ്ക്ക് ചായക്കൊപ്പം നിരോധിത പുകയില ഉത്പന്നമായ ഹാൻസും കൈമാറും. ഡബിൾ സ്ട്രോങ്ങിന് ചായക്ക് ഒപ്പം കഞ്ചാവ് വലിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ocb പേപ്പർ ആണ് നൽകുക. ക്യൂബൻ നിർമ്മിത ഹവാന ചുരുട്ട്, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കൾ ഏറെ ഉണ്ട് ഇയാളുടെ കൈയിൽ

രഹസ്യ വിവരത്തെ തുടർന്ന് നെടുംകണ്ടം എക്സൈസ് നടത്തിയ പരിശോധനയിൽ ആണ് മജീദിന്റെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിൽ ആണ് 106 പായ്ക്കറ്റ് ocb പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെടുത്തത്.

മജീദിന്റെ കടയിൽ വന്ന് പോയിരുന്നവരെ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സ്ഥാപനത്തിന്റെ ലൈസൻസ് റദ് ചെയ്യാൻ പഞ്ചായത്തിന് നിർദേശം നൽകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

Majeed, Drugs seized
ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് നിയമനം; പ്രതിമാസം 45,000 രൂപ വേതനം
Majeed, Drugs seized
പടിയിറങ്ങുന്നത് ആയിരത്താണ്ടുകളുടെ പാരമ്പര്യത്തിലേക്ക്; തൃശ്ശൂരിലെ ബ്രഹ്മസ്വം മഠത്തിലെ അപൂർവ്വ വേദജീവിതം
Majeed, Drugs seized
വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി അകത്തു കടന്നു; 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു
Summary

'Paper Ikka' arrested in Idukki for selling narcotic products alongwith tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com