റെയ്ഡ്കോയിൽ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കൾ; 140 കോടിയുടെ സഞ്ചിത നഷ്ടം പരിഹരിക്കും: ചെയർമാൻ

18 കോടി രൂപ ഉൽപ്പന്നങ്ങൾ വിറ്റ വകയിൽ കിട്ടാനുണ്ട്; ബാങ്കുകളിൽ നിന്ന് വൻ പലിശയ്ക്ക് കടമെടുത്ത് ശമ്പളം നൽകില്ല
Raidco Chairman
Raidco Chairman
Edited By:
Updated on
1 min read

കണ്ണൂർ: സംസ്ഥാനത്തെ പ്രമുഖ കാർഷിക സഹകരണ സ്ഥാപനമായ റെയ്ഡ്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥാപനത്തിൽ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുന്നത് ട്രേഡ് യൂണിയൻ നേതാക്കളാണെന്നും ചെയർമാൻ എം. സുരേന്ദ്രൻ. നിലവിൽ 140 കോടിയിലധികം രൂപയുടെ സഞ്ചിത നഷ്ടം സ്ഥാപനത്തിനുണ്ടെന്നും ഈ ബാധ്യതകൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Raidco Chairman
ടിപ്പുവിന്റെ പടയോർമ്മകളും ചെട്ടിയങ്ങാടി പള്ളിയും; തൃശൂർ പുലിക്കളിയുടെ അറിയാചരിത്രം

തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത വകയിൽ 18 കോടി രൂപയോളം പിരിഞ്ഞുകിട്ടാനുണ്ട്. ഇതുകാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ പോയത്. ബാങ്കുകളിൽ നിന്ന് വൻ പലിശയ്ക്ക് വീണ്ടും കടമെടുത്ത് ശമ്പളം നൽകുന്നതിനോട് മാനേജ്‌മെന്റിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്ഡ്കോയിൽ ശാഖകൾ പൂട്ടിയതുകൊണ്ട് ഒരു ജീവനക്കാരനെയും ഇതുവരെ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. ബ്രാഞ്ചുകൾ പൂട്ടിയതുകൊണ്ടല്ല വ്യാപാരം ഇടിഞ്ഞത്, മറിച്ച് ജീവനക്കാർ ഫീൽഡിൽ ആത്മാർത്ഥമായി പ്രവർത്തിക്കാത്തതുകൊണ്ടാണ്. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുമ്പോൾ, ആ കണക്കുകൾ തയ്യാറാക്കി സമർപ്പിച്ചത് യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് എന്നത് ഓർക്കണം.

Raidco Chairman
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി പഞ്ചായത്തിൽ അഞ്ച് വർഷം ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

വിപണിയിലെ കടുത്ത മത്സരവും പുതിയ കാലത്തെ വെല്ലുവിളികളും നേരിടാൻ തൊഴിലാളികൾ സ്ഥാപനത്തിനൊപ്പം നിൽക്കണം. ഉൽപ്പന്നങ്ങൾ വിറ്റഴിച്ചാൽ മാത്രമേ സ്ഥാപനത്തിന് ലാഭമുണ്ടാകാനും ശമ്പളം നൽകാനും സാധിക്കൂ. ഇതിനായി ജീവനക്കാർക്ക് ഓർഡറുകൾ കണ്ടെത്താൻ ടാർജറ്റ് നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇതിനോട് സഹകരിച്ചില്ല. നിർദ്ദേശിച്ച ടാർജറ്റ് കൃത്യമായി പൂർത്തിയാക്കിയ വയനാട്ടിലെ മൂന്ന് ജീവനക്കാർക്ക് മാനേജ്‌മെന്റ് ശമ്പളം നൽകിയിരുന്നു. എന്നാൽ ഈ ജീവനക്കാരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും പരസ്യമായി വിമർശിക്കുകയുമാണ് യൂണിയൻ നേതാക്കൾ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റെയ്ഡ്കോയിൽ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും പേരിന് രണ്ടാണെങ്കിലും ഭരണസമിതിക്കെതിരെ ഒത്തുകളിക്കുകയാണ്. എന്നാൽ സി.ഐ.ടി.യു നേതാക്കളാരും ഈ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Raidco Chairman
മടക്കര പള്ളിയിലെ പൊലീസ് നടപടി; പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി; പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനം
Raidco Chairman
കാന്തല്ലൂരിൽ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകൾ പാഞ്ഞടുത്തു; തലനാരിഴയ്ക്ക് രക്ഷപ്പെടൽ|VIDEO
Raidco Chairman
പർപ്പടകപ്പുല്ലണിഞ്ഞ് തള്ളയും കിരാതനും; തൃശൂരിന്റെ നാട്ടുവഴികളിൽ കുമ്മാട്ടിയാട്ടം
Summary

Raidco Chairman M. Surendran on Saturday revealed that the state apex cooperative institution is reeling under a massive financial crisis with an accumulated loss exceeding ₹140 crore, while alleging that trade union leaders are intentionally inciting disruption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com