ദോഹ കെഎംസിസി ഓഫീസിലെ കവർച്ച: പ്രതി ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് കോടതിയിൽ

KMCC, Balakrishnan
കെഎംസിസി, ബാലകൃഷ്ണൻ
Edited By:
Updated on: 
1 min read

കോഴിക്കോട്: ഖത്തർ തലസ്ഥാനമായ ദോഹയിലെ കെഎംസിസി ഓഫീസിൽ നിന്ന് കോടിക്കണക്കിന് രൂപ കവർന്ന കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ കീഴടങ്ങിയ പ്രതിയും പ്രാദേശിക ബിജെപി പ്രവർത്തകനുമായ ബാലകൃഷ്ണനെ മാപ്പുസാക്ഷിയാക്കാൻ അനുമതി തേടി കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ദോഹയിലെ കെഎംസിസി ആസ്ഥാനത്തുനിന്ന് പ്രവാസി ക്ഷേമനിധി തുക ഉൾപ്പെടെ ഏകദേശം 8 കോടിയോളം രൂപ (31 ലക്ഷം ഖത്തർ റിയാൽ) കവർന്ന സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

KMCC, Balakrishnan
ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര: പനി ബാധിച്ച 50-കാരനെ കമ്പിൽ തുണി കെട്ടി ചുമന്നത് നാല് കിലോമീറ്റർ

വെൽഡിങ് തൊഴിലാളിയായ ബാലകൃഷ്ണൻ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയതോടെയാണ് വിദേശത്ത് നടന്ന വൻ കവർച്ചയുടെ ചുരുളഴിയുന്നത്. മുഖ്യപ്രതിയായ ഷാജഹാൻ (ബോംബെ ഷാജി) സാധാരണ വെൽഡിങ് ജോലിക്കെന്ന വ്യാജേന തന്നെ കബളിപ്പിച്ച് ദോഹയിലെത്തിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. തുടർന്ന് കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം തുറക്കാൻ തന്നെ ഭീഷണിപ്പെടുത്തി നിർബന്ധിക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങലിന് പിന്നാലെ ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും പ്രധാന തെളിവുകൾ ശേഖരിക്കുന്നതിനായി ഷാജഹാന്റെ വീട്ടിലെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ നിർണ്ണായക മൊഴികൾ കേസിൽ ബലമേകുമെന്നതിനാലാണ് മാപ്പുസാക്ഷിയാക്കാനുള്ള അപേക്ഷ സമർപ്പിച്ചത്.

KMCC, Balakrishnan
ശൈത്യകാല വരവറിയിച്ച് മൂന്നാർ തണുത്തുവിറയ്ക്കുന്നു; പുൽമേടുകളിൽ മഞ്ഞുകണങ്ങൾ

കേസിലെ മറ്റ് പ്രതികളെ വലയിലാക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാന സൂത്രധാരനായ ഷാജഹാൻ, റാഷി, സാലിഹ്, ഹുസൈൻ അസനാർ, അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് കുന്നമ്മൽ (റൊട്ടാന റസാഖ്) എന്നീ ആറ് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ആകെ എട്ട് പ്രതികളുള്ള കേസിൽ കമറുദ്ദീൻ എന്ന പ്രതിക്ക് ഖത്തറിൽ യാത്രാവിലക്കുള്ളതിനാൽ ഇന്ത്യയിലേക്ക് വരാൻ സാധിച്ചിട്ടില്ലെന്ന് കൊയിലാണ്ടി സിഐ ആർഎൻ പ്രശാന്ത് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന പ്രതികളിൽ നാലുപേർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

KMCC, Balakrishnan
വിട്ടുമാറാത്ത പനി: ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
Summary

In a significant turning point in the probe into the ₹8-crore multi-million heist at the Qatar KMCC office in Doha, the Koyilandy police have moved the local Judicial First Class Magistrate Court seeking to turn key accused Balakrishnan into an approver

X

FOLLOW US

ON GOOGLE DISCOVER