'തറ പറ'- കെ.ആര്‍. ടോണി എഴുതിയ കവിത

കന്തസാമിയുടെ ഒച്ച കേട്ടാണ്രാവിലെ ഉണരുക.അയാള്‍ മക്കളെ പഠിപ്പിക്കുകയാണ്:ത-റ തറ, പ-റ പറ
'തറ പറ'- കെ.ആര്‍. ടോണി എഴുതിയ കവിത

ന്തസാമിയുടെ ഒച്ച കേട്ടാണ്
രാവിലെ ഉണരുക.
അയാള്‍ മക്കളെ പഠിപ്പിക്കുകയാണ്:
ത-റ തറ, പ-റ പറ.
പത്തമ്പത് വര്‍ഷം മുന്‍പാണ്,
വൈദ്യുതി എത്തിയിട്ടില്ലാത്ത കാലം;
ഒരില അനങ്ങിയാല്‍കൂടി
നാടു മുഴുവന്‍ കേള്‍ക്കും!

സാമിക്ക് രണ്ടു മക്കള്‍:
രതീഷും സുധീഷും.
രതീഷ് പഠിച്ചു ബി.എക്കാരനായി;
സുധീഷ് തറ-പറയില്‍തന്നെ നിന്നുപോയി!

രാഷ്ട്രീയപരമായി ഇരുവരും
വിരുദ്ധചേരികളിലാണിന്ന്.
തെരഞ്ഞെടുപ്പു വന്നപ്പോള്‍
രണ്ടുപേരും സ്ഥാനാര്‍ത്ഥികളുമായി!

ചുമരെഴുത്തിലും പോസ്റ്ററിലും
നോട്ടീസിലുമൊക്കെ
രതീഷിന്റെ പേരിനോടൊപ്പം
ബി.എ എന്ന് എഴുതിയിരുന്നത്
സുധീഷിന്റെ പാര്‍ട്ടിക്ക് 
വലിയ തിരിച്ചടിയായി.
പോരാഞ്ഞ്, സുധീഷിന്റെ 
വിദ്യാഭ്യാസയോഗ്യതയെ പരിഹസിച്ച്
'സുധീഷ് തറ-പറ' എന്ന്
പ്രചരിപ്പിക്കുകയും ചെയ്തു
പ്രതിയോഗികള്‍!

എന്തിനു പറയുന്നു--റിസള്‍ട്ടു വന്നപ്പോള്‍
'തറ-പറ' വമ്പിച്ച ഭൂരിപക്ഷത്തില്‍
തെരഞ്ഞെടുക്കപ്പെട്ടു!

അന്നാണ് സാമി
ഒച്ച നഷ്ടപ്പെടുന്ന രോഗം സ്ഥിരീകരിക്കപ്പെട്ട്
കിടപ്പിലായത്-
ചാവുന്നില്ല, ജീവിക്കുന്നുമില്ല!

ഈ കവിത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com