*'കണ്ണിത്തുള്ളി'- ശാന്തന്‍ എഴുതിയ കവിത

അയ്യപ്പപ്പണിക്കര്‍ **പോയ വഴിയെ ഇക്കാലം പെരുന്തേനരുവിയില്‍
*'കണ്ണിത്തുള്ളി'- ശാന്തന്‍ എഴുതിയ കവിത
Updated on
1 min read

യ്യപ്പപ്പണിക്കര്‍ **പോയ വഴിയെ 
ഇക്കാലം പെരുന്തേനരുവിയില്‍.

ലോഹദംഷ്ട്രയാല്‍
തകര്‍ത്തുടയ്ക്കപ്പെട്ട പെരുന്തേനരുവിയുടെ
കല്‍ക്കൂജനങ്ങള്‍
ആട്ടുകല്ലുകള്‍
ഉരല്‍പ്പാറകള്‍
കരിങ്കല്‍ കൂജകള്‍,
പരല്‍മീനുകള്‍ ഓടിക്കളിച്ച കല്ലുരുളികള്‍

കല്‍സ്‌ഫോടനത്തിന്റെ മുഴക്കത്തില്‍
അരുവി ഡാമാക്കിയ വെള്ളപ്പാച്ചിലില്‍
കുളിക്കുമ്പോള്‍
പുല്‍ക്കൊടിത്തുമ്പിലെ
കണ്ണിത്തുള്ളിയില്‍
സൂര്യബിംബം.

കൗമാര കാമുകിയുടെ
കണ്ണിലെഴുതിയ
തുള്ളിപ്രണയമേ
കണ്ണുനീരായിക്കാണുന്ന
വളുടെ കവിളിലിന്നു ഞാന്‍

കവിത തുളുമ്പുന്ന
വാക്കിന്‍ തുള്ളിയെ
മനസ്സിലിറ്റിച്ച കവിതന്നോര്‍മ്മതുളുമ്പിയ
ചോരത്തുള്ളികള്‍
ഡാമിലൂടൊഴുകി
കവിതയുടെ തേനരുവികള്‍ ഒഴുക്കട്ടെ.

ഈ കവിത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com