

കോട്ടയിലേക്കുള്ള വഴി
കടലിലേക്കുള്ളതു തന്നെ
അരയാല്ചോട്ടില്
ബസ്സിറങ്ങി
തിളയ്ക്കും വെയിലൊഴിഞ്ഞ്
മുകളിലേക്ക്.
കരളു പിളര്‍ക്കും സൈറണ്‍,
വഴിയൊഴിഞ്ഞു കൊടുക്കുന്നു
മിടിക്കും
പ്രാണനെ നിനച്ച്.
നിരത്തിലെന്തു നടക്കിലും
തിരിഞ്ഞൊരു നോട്ടമില്ലാതെ
നിശ്ശബ്ദം വായനയില്‍
1ആസാദ് ലൈബ്രറി.
വാരിക, പത്രങ്ങള്‍
വായിച്ചെറിഞ്ഞ
കടലാസു കൂമ്പാരങ്ങള്‍
എന്തൊരേകാന്തത!
മടുപ്പ്,
കണ്ണിലിരുള്മാലകള്
വീണുടയുന്നു
വിരക്തമാം തിര.
കടലിലേയ്ക്കില്ല ദൂരം,
വഴിതിരക്കിടേണ്ടിനി
വിറങ്ങലിച്ചു നില്ക്കുന്നു
മരക്കുരിശുകള്‍
മുന്നില്‍.
2'ജവഹര്‍ഘട്ടിലേക്ക്'
ദ്രവിച്ചൊരു മരപ്പലക,
കീഴില്‍
നനയുന്നു പൂഴി
ചോരപോലൊട്ടുന്നു.
നിറയെ പൂത്ത വാക
നിങ്ങള്ക്കിരിക്കാനിരിപ്പിടം
പുറം തിരിഞ്ഞെടുക്കാം
സെല്‍ഫി
പിന്നിലിരമ്പും കടല്‍.
ഈ കവിത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates