അമേയ മാത്യു/ ഇൻസ്റ്റ​ഗ്രാം
അമേയ മാത്യു/ ഇൻസ്റ്റ​ഗ്രാം

'വ്യാജന്മാരെ കായികമായും നിയമപരമായും നേരിടും'; മുന്നറിയിപ്പുമായി അമേയ മാത്യു; വൈറൽ

കോവിഡിനെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്
Published on

ഷോർട്ട്ഫിലിമിലൂടെ എത്തി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അമേയ മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. തന്റെ ​ഗ്ലാമറസ് ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. കൂടാതെ താരത്തിന്റെ വെറൈറ്റി കാപ്ഷനുകളും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ്. കോവിഡിനെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കുള്ള താക്കീതുമായാണ് താരം എത്തുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ജോജി ചിത്രത്തിന്റെ ജോമോന്റെ ഡയലോ​ഗ് കടമെടുത്ത് താരം എത്തിയത്. കൊറോണയെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.. വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും... അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും... വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു. 

താരത്തിന്റെ അടിക്കുറിപ്പിനോ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വ്യാജസന്ദേശങ്ങളുടെ പ്രചാരവും ശക്തമാണ്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com