സണ്ണി ലിയോണിയെ കടത്തി വെട്ടും, വിമർശകന് മറുപടിയുമായി മീര നന്ദൻ

കഴിഞ്ഞ് ദിവസമാണ് ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചത്
മീര നന്ദൻ/ ഇൻസ്റ്റ​ഗ്രാം
മീര നന്ദൻ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് നടി മീര നന്ദൻ. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം കുറച്ചു നാളുകളായി ദുബായിൽ റേഡിയോ ജോക്കിയാണ്. മോഡലിങ്ങിലും കൈവെച്ചതോടെ ​​ഗ്ലാമറസ് ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. തുടർന്ന് രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് വിമർശകന് താരം നൽകിയ മറുപടിയാണ്. 

കഴിഞ്ഞ് ദിവസമാണ് ഷോർട്സ് അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചത്. അതിന് പിന്നാലെ മോശം കമന്റുകളുമായി നിരവധി പേർ എത്തി. സണ്ണി ലിയോണിയെ കടത്തി വെട്ടും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് രൂക്ഷ ഭാഷയിലാണ് താരം മറുപടി നൽകിയത്. ‘ആരാ... നിങ്ങളുടെ വീട്ടിലുള്ളവരാണോ ?’  എന്നായിരുന്നു താരത്തിന്റെ ചോ​ദ്യം. 

വീട്ടിലുള്ളവരെ വിളിച്ചത് ഇഷ്ടപ്പെടാതിരുന്നതിനാൽ മറുപടിയുമായി അയാൾ വീണ്ടും എത്തി. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്കാരം. എങ്ങനെ താനൊക്കെ ആർജെ ആയി- കമന്റ് ഇങ്ങനെയായിരുന്നു. എന്നാൽ വീട്ടുകൊടുക്കാൻ മീരയും തയാറായിരുന്നില്ല. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ തിരിച്ചടി. ഇതോടെ താരത്തിന് പിന്തുണയുമായി നിരവധി പേർ എത്തി. വിമർശനം രൂക്ഷമായതോടെ കമന്റ് പിൻവലിച്ച് ആൾ മുങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com