നിറവയറിൽ മൈഥിലി; സന്തോഷവാർത്ത പങ്കുവച്ച് താരം, ചിത്രങ്ങൾ

ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയൊണ് അമ്മയാകാൻ പോകുന്ന വിവരം താരം അറിയിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികളുടെ പ്രിയങ്കരിയാണ് നടി മൈഥിലി. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. അമ്മയാകാൻ ഒരുങ്ങുകയാണ് താരമിപ്പോൾ. ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിലൂടെയൊണ് അമ്മയാകാൻ പോകുന്ന വിവരം താരം അറിയിച്ചത്. 

നിറവയറിൽ ഭർത്താവ് സമ്പത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മൈഥിലി പങ്കുവച്ചത്. കസവു സാരിയിൽ അതിസുന്ദരിയാണ് താരം. മാതൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെന്നും താരം കുറിക്കുന്നു. അനഘ പാലക്കരയാണ് ഫോട്ടോഗ്രാഫർ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ശ്വേതാ മേനോൻ, അഹാനാ കൃഷ്ണ, ​​ഗൗതമി നായർ, ഉണ്ണിമായ തുടങ്ങിയ നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചു. 

കഴിഞ്ഞ ഏ​പ്രി​ല്‍ 28നാണ് മൈ​ഥി​ലി​യും സമ്പത്തും വിവാഹിതരായത്. ആ​ര്‍​ക്കി​ടെ​ക്റ്റാണ് സ​മ്പ​ത്ത്. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER