തെന്നിന്ത്യന്‍ സിനിമകളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ നടിയാണ് റാഷി ഖന്ന. തെലുങ്കിലും തമിഴിലും നിറഞ്ഞു നില്‍ക്കുന്ന താരം മോഹന്‍ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിലൂടെമലയാളത്തിലേക്കും എത്തിയിരുന്നു. ഇപ്പോള്‍ ഷാഹിദ് കപൂറിന്റെ നായികയായി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റാഷി. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍.
സ്വിമ്മിങ് പൂളിന് അരികില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് റാഷി ആരാധകര്‍ക്കായി പങ്കുവെച്ചത്.പച്ച നിറത്തിലുള്ള മനോഹരമായ സ്വിമ്മിങ് സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. സൂര്യാസ്തമയം, പൂളിന് അരികെ, വിശ്രമസമയം... ഷെഡ്‌യൂളിന് ഇടയില്‍- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. ജീവിതം മനോഹരമാണെന്ന ഹാഷ്ടാഗും താരം ചേര്‍ത്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
രാജ് നിധിമോര്‍, കൃഷ്ണ ഡികെ എന്നിവര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസില്‍ അഭിനയിക്കാനായി കഴിഞ്ഞ ദിവസമാണ് താരം ഗോവയില്‍ എത്തിയത്. ഷാഹിദ് കപൂറിന്റെ നായികയായാണ് താരം എത്തുക. സീരീസില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമത്തിലും താരം വേഷമിടുന്നുണ്ട്. കൊച്ചിയിലെ ഷൂട്ടിങ്ങിന് ഇടയിലെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates