'മോശമായ രീതിയിൽ അവരെന്റെ ഫോട്ടോകളെടുത്തു, പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി'; തുറന്ന് പറഞ്ഞ് ബിപാഷ ബസു

ഒരു തരത്തിലുള്ള ട്രോളിങ്ങിനും എന്നെ തകർക്കാൻ കഴിയില്ല.
Bipasha Basu
Bipasha Basuഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

പ്രസവാനന്തരം താൻ കടുത്ത ട്രോളുകൾക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്. സ്ത്രീകളുടെ ശരീരത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും അത് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നതിനെക്കുറിച്ചും ബിപാഷ തുറന്നു പറഞ്ഞു.

പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറല്ലെന്നും ഉടൻ തന്നെ പഴയ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് സ്ത്രീകളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബിപാഷ പറഞ്ഞു. 2022 നവംബർ 12നാണ് ബിപാഷയ്ക്കും ഭർത്താവ് കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്.

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമാണെന്ന് ബിപാഷ പറഞ്ഞു. 40കളിലുള്ള സ്ത്രീകളും 20കളിലെ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്ന വാദം ശരിയല്ലെന്നും അതിന് സാധിച്ചില്ലെങ്കിൽ കടുത്ത ട്രോളിങ്ങിന് ഇരയാകേണ്ടിവരുമെന്നും അവർ വ്യക്തമാക്കി. പ്രസവശേഷം തനിക്ക് വലിയ തോതിൽ ട്രോളുകൾ നേരിടേണ്ടി വന്നതായും ബിപാഷ പറഞ്ഞു.

ചില പാപ്പരാസികൾ വളരെ മോശമായ രീതിയിൽ തന്റെ ചിത്രങ്ങൾ പകർത്തിയെന്നും അവർ ആരോപിച്ചു. കുഞ്ഞിനെയും കുടുംബത്തെയും ജീവിതശൈലിയെയും വ്യക്തിപരമായ സമ്മർദങ്ങളെയും കൈകാര്യം ചെയ്യുന്നതിനിടെ ഒരു സ്ത്രീ നടത്തുന്ന പരിശ്രമങ്ങൾ ആരും പരിഗണിക്കുന്നില്ലെന്നും നടി പറഞ്ഞു.

എല്ലാവരും ഉടൻ പഴയ രൂപത്തിലേക്ക് തിരിച്ചെത്തണമെന്ന് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. താൻ ആത്മവിശ്വാസമുള്ള വ്യക്തിയായതിനാൽ ട്രോളുകളൊന്നും തന്നെ തകർക്കില്ലെന്നും ബിപാഷ വ്യക്തമാക്കി. തന്റെ ജീവിതത്തെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"ഞാൻ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണ്, അതിനാൽ ഒരു തരത്തിലുള്ള ട്രോളിങ്ങിനും എന്നെ തകർക്കാൻ കഴിയില്ല. എന്റെ യാത്ര എന്താണെന്ന് എനിക്കറിയാം, എനിക്ക് എന്ത് ജോലി ചെയ്യണമെന്ന് എനിക്കറിയാം, എപ്പോൾ ചെയ്യണമെന്ന് എനിക്കറിയാം, ഞാൻ അതിനൊപ്പം പോകും. എന്നെക്കുറിച്ച് പുറത്തുള്ളവർ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറേയില്ല".- ബിപാഷ പറഞ്ഞു.

Bipasha Basu
'തങ്കമാന പയ്യൻ'; സെൻസേഷണലാകുന്ന സായി അഭ്യങ്കറിന്റെ രധിമാ
Bipasha Basu
'സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്; എന്റെ മുഖമൊക്കെ ചുവന്നു'
Bipasha Basu
'ഒരു സിനിമാ ബാക്ക്​ഗ്രൗണ്ടുമില്ലാതെ, ഈ വഴിയിലെത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല'
Summary

Bipasha Basu shared that she faced intense trolling for her body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com