'എട്ട് വർഷം മുൻപ് നിങ്ങൾക്ക് എന്റെ പേരുപോലും അറിയില്ല, ഈ സ്നേഹം ഞാൻ തിരിച്ചുതരും'; വിജയ് ദേവരക്കൊണ്ട

അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന വിജയിനെയാണ് ചിത്രത്തിൽ കാണുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോൾ മനോഹരമായ കുറിപ്പിലൂടെ തന്റെ ആരാധകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് താരം. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

അമ്മയെ ചേർത്തു പിടിച്ചു നിൽക്കുന്ന വിജയിനെയാണ് ചിത്രത്തിൽ കാണുന്നത്. എട്ടു വർഷം മുമ്പ് ആർക്കും അറിയാത്ത ആളായിരുന്നു താനെന്നും ഇപ്പോൾ തനിക്കുവേണ്ടി ആർത്തുവിളിക്കാനും സ്നേഹംകൊണ്ടു പൊതിയാനും ആരാധകരുണ്ടെന്നുമാണ് താരം കുറിക്കുന്നത്. ഈ സ്നേഹമെല്ലാം തിരിച്ചു നൽകാമെന്ന ഉറപ്പും താരം ആരാധകർക്ക് നൽകുന്നുണ്ട്. 

‘‘എനിക്ക് 15 വയസ്സുള്ളപ്പോൾ പിറന്നാൾ ആഘോഷങ്ങൾ അവസാനിപ്പിച്ചയാൾക്ക്, അമ്മേ നിങ്ങളുടെ സ്നേഹവും കരുതലുമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. എട്ട് വർഷം മുമ്പ് നിങ്ങൾക്കെന്റെ പേരറിയില്ല, ആരെന്നും എന്തെന്നും അറിയില്ല. ഇന്ന് നിങ്ങളെനിക്കായി ആർത്ത് വിളിക്കുന്നു, പ്രോൽസാഹിപ്പിക്കുന്നു, പിന്തുണയ്ക്കുന്നു, വിശ്വസിക്കുന്നു, പരിധിയില്ലാതെ സ്നേഹം കൊണ്ട് മൂടുന്നു. ഒരു കാര്യം നിങ്ങളറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ സ്നേഹം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങളിലേക്ക് ഞാൻ തിരികെ നൽകും. ആരോഗ്യമായും സന്തോഷമായും ഇരിക്കുക, സ്നേഹത്തോടെ നിങ്ങളുടെ വിജയ് ദേവരക്കൊണ്ട.’- താരം കുറിച്ചു. 

തെന്നിന്ത്യയിൽ മാത്രമല്ല ഇപ്പോൾ ബോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് വിജയ് ദേവരക്കൊണ്ട. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗർ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അനന്യാ പാണ്ഡെയാണ് ചിത്രത്തിൽ നായികയാവുന്നത്. സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com