

താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യത്തെ കുറിച്ച് സഞ്ജയ് പറഞ്ഞ വാക്കുകളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.
'കൃത്യനിഷ്ഠത'യാണ് അച്ഛനിൽ നിന്ന് താൻ പഠിച്ച കാര്യമെന്ന് സഞ്ജയ് പറഞ്ഞു. താങ്കളുടെ അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ താങ്കളുടെ ആദ്യ പ്രതികരണം എന്തായിരുന്നു ? എന്ന ചോദ്യത്തിനും സഞ്ജയ് മറുപടി നൽകി. 'എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹത്തിനും എനിക്കും ചുറ്റുമുള്ള എല്ലാവർക്കും അതൊരു സന്തോഷ നിമിഷമായിരുന്നു എന്ന കാര്യം തീർച്ചയാണ്'.- സഞ്ജയ് പറഞ്ഞു.
അതോടൊപ്പം അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു. നിങ്ങളുടെ ആദ്യ സിനിമയ്ക്കായി അച്ഛൻ എന്താണ് നൽകിയത് എന്നായിരുന്നു സഞ്ജയ്‌യോടുള്ള ചോദ്യം. ആരാധകർക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട്, എല്ലാവരെയും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അച്ഛൻ 'സിഗ്മ'യുടെ റിലീസിനായി കാത്തിരിക്കുകയാണ്.
പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ല. കാരണം, സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, മറ്റു കാര്യങ്ങൾ തമ്മിൽ കൂടിക്കലരുന്നത് എനിക്ക് താല്പര്യമില്ല. മാത്രമല്ല, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്.
തീർച്ചയായും അദ്ദേഹം എന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. ഒക്ടോബർ രണ്ടിനാണ് സിഗ്മ തിയറ്ററുകളിലെത്തുന്നത്. സന്ദീപ് കിഷൻ ആണ് സിഗ്മയിൽ നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ള ആണ് നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates