

മലയാളം കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഓണ്‍ സ്‌ക്രീനില്‍ ഉര്‍വശിയ്ക്ക് അസാധ്യമായെന്നും ഇല്ലെന്നതാണ് വസ്തുത. ഇന്നും തന്നിലെ നടിയെ തേച്ചുമിനുക്കി മുന്നേറുകയാണ് ഉര്‍വശി. ഒടുവില്‍ പുറത്തിറങ്ങിയ ആശയിലും ഉര്‍വശി തന്റെ പ്രകടനത്തിലൂടെ ഞെട്ടിക്കുന്നുണ്ട്.
ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ചുള്ള ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലേയും അഭിമുഖങ്ങളില്‍ ഗൗരവ്വത്തില്‍ സംസാരിക്കുന്നത് പോലെയുമല്ല ജീവിതത്തില്‍ ശോഭനയെന്നാണ് ഉര്‍വശി പറയുന്നത്. ശോഭനയോളം സെന്‍സ് ഓഫ് ഹ്യുമര്‍ ഉള്ള ആളെ താന്‍ കണ്ടിട്ടില്ലെന്നാണ് ഉര്‍വശി പറയുന്നത്. പോര്‍ട്ടെയ്ല്‍സ് ബൈ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശിയുടെ പ്രതികരണം.
''ഇത്രയും സെന്‍സ് ഓഫ് ഹ്യുമര്‍ ഉള്ളൊരാളെ ഞാന്‍ കണ്ടിട്ടില്ല. അവളും ഞാനും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ചിരിച്ച് ചിരിച്ച് ചാകും. ശശിയേട്ടന്റെ പടത്തിലൊക്കെ ആണെങ്കില്‍ കഴുതക്കുട്ടി, എന്തിനാ കഴുതിക്കുട്ടി ചിരിക്കുന്നതെന്ന് ചോദിക്കും. സ്‌കൂളില്‍ നിന്നും നേരെ വിളിച്ചു കൊണ്ട് അഭിനയിപ്പിച്ചാല്‍ ഇങ്ങനെയിരിക്കും എന്നൊക്കെ പറയും. 40 വലിയ വലിയ ആര്‍ട്ടിസ്റ്റുകളായിരിക്കും ഫ്രെയ്മില്‍. അതിന്റെ ഇടയിലാണ് ഇത് കാണിക്കുന്നത്. അവള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും'' ഉര്‍വശി പറയുന്നു.
''അവള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ചിരിക്കും. നിങ്ങള്‍ സിനിമയില്‍ കാണുന്ന ഗൗരവ്വമുള്ള ആളല്ല ശോഭന. അഭിമുഖങ്ങളിലൊക്കെ ഇരുന്ന് ഗൗരവ്വത്തില്‍ സംസാരിക്കും. ശോഭനയുടെ കൂടെയിരുന്ന് അത്ര ഡീപ്പ് ആയി സംസാരിച്ചിട്ടുള്ള എനിക്ക് അറിയാം. ഉഗ്രനായി ഹ്യുമര്‍ ചെയ്യാനാകും. പേഴ്‌സണലിയും ഒരുപാട് തമാശ പറയും. നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്ന ആള്‍ക്കാരല്ല പലരും'' എന്നും ഉര്‍വശി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates