"അമ്മ'യിലെ സൈലന്റ് കില്ലർ പോയ്സൺ ആണ് സരയു മോഹൻ; ആരും അത് പുറത്തു പറയുന്നില്ല എന്നേയുള്ളൂ'

അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്.
Maya viswanath, Sarayu Mohan
Maya viswanath, Sarayu Mohan ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' സരയു മോഹൻ ആണെന്ന് നടി മായ വിശ്വനാഥ്‌. മുൻപ് സംഘടനയുടെ നേതൃത്വത്തിൽ 'കുടുംബസംഗമം' ആരംഭിച്ച സമയത്ത് സരയു മോഹന്റെ ഭർത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്ന് മായ വിശ്വനാഥ് പറയുന്നു.

'അമ്മ'യിലെ ഔദ്യോഗിക ഇമെയിലുകളും എക്സിക്യൂട്ടീവ് യോഗങ്ങളിലെ അതീവ രഹസ്യ സ്വഭാവമുള്ള തീരുമാനങ്ങളും ഓൺലൈൻ ചാനലുകളിലേക്ക് നിരന്തരം ചോരുന്ന സാഹചര്യം ഉണ്ടെന്നും മായ ആരോപിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ യുവാക്കൾ സംഘടന ഏറ്റെടുക്കണമെന്നും മായ പറഞ്ഞു. ‘സീ മലയാള’ത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മായ.

"ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ 'സൈലന്റ് കില്ലർ പോയ്സൺ' അത് സരയു മോഹൻ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ. മുൻപ് 'കുടുംബസംഗമം' ആരംഭിച്ച സമയത്ത് സരയു മോഹന്റെ ഭർത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓർഡർ കൊടുത്തിരുന്നു.

അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. 'അമ്മ' എന്ന് പറയുന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്തിപരമായി അയച്ച ഒരു ഇമെയിൽ എങ്ങനെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത് ?. അങ്ങനെയാണെങ്കിൽ എന്റെ സംഘടനയെക്കുറിച്ച് എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത് ?. അവിടെ നടക്കുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിലെ പല തീരുമാനങ്ങളും ഭാരവാഹികൾ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈൻ ചാനലുകൾ വാർത്തയാക്കുന്നു.

പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലല്ലോ. അപ്പോൾ അകത്തു പറയേണ്ട കാര്യങ്ങൾ എന്തിനാണ് ഇവർ ഒരു ഓൺലൈൻ ചാനൽ വഴി പുറംലോകത്തെ അറിയിക്കുന്നത് ?. മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച് പറയിപ്പിക്കുന്നത് എന്തിനാണ് ?. 'അമ്മ' എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്മയല്ല. അതിൽ ഒട്ടനവധി അമ്മമാരുണ്ട്.

ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവർ, അസുഖം വന്നാൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ... അവർക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്. നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അന്ന് ആത്മാർത്ഥമായി കഷ്ടപ്പെട്ടവരുടെ പ്രയത്നമൊക്കെ ഇന്ന് എവിടെപ്പോയി ?.

ഞാനും മാല പാർവതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്. ഞാൻ അവിടെ സംസാരിക്കാൻ കാരണം, 'സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്' എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വിഡിയോയോ ഓഡിയോയോ അവരുടെ കയ്യിലുണ്ടെന്നാണ് അവർ പറയുന്നത്, എങ്കിൽ അവർ അത് പുറത്തുവിടട്ടെ.

അതോടൊപ്പം 'കണക്കുകൾ കൃത്യമായി കാണിക്കൂ' എന്നും ഞാൻ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു കാര്യം ചോദിച്ചാൽ അത് അശ്ലീലമാകുമോ ?. അതാണ് എനിക്ക് അറിയേണ്ടത്. യഥാർഥത്തിൽ അവരാണ് ആ കമ്മിറ്റിയിൽ മോശം പദപ്രയോഗങ്ങൾ നടത്തുന്നത്.

കമ്മിറ്റിയിലുള്ള ഒരു വ്യക്തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവർ ഏറ്റവും കൂടുതൽ അശ്ലീല പദങ്ങൾ ഉപയോഗിക്കാറുണ്ടെന്നാണ്. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്". - മായ പറഞ്ഞു.

Maya viswanath, Sarayu Mohan
'എനിക്കൊരു പിടിയുമില്ല, എന്നോട് കൂടി മണ്ണടിഞ്ഞ് പോകുമോ എന്നും അറിയില്ല'; 'ഓപ്പറേഷൻ സിന്ദൂറി'നെക്കുറിച്ച് മേജർ രവി- വിഡിയോ
Maya viswanath, Sarayu Mohan
'ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജീവിതം സിലബസിൽ ഉൾപ്പെടുത്തുന്ന ദിവസമായിരിക്കും സിനിമയുടെ യഥാർഥ വിജയം'; 'ജി ഡി എന്നി'നെക്കുറിച്ച് മാധവൻ
Maya viswanath, Sarayu Mohan
'ചില നിര്‍മാതാക്കള്‍ നന്ദി കെട്ട വര്‍ഗങ്ങള്‍, സിനിമ മടുത്തു'; തുറന്നു പറഞ്ഞ് മേജര്‍ രവി
Summary

Maya viswanath talks about Sarayu Mohan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com