

സൂര്യയുടെ വില്ലനായി സീന്‍ തൂക്കിയിരിക്കുകയാണ് നസ്ലെന്. തമിഴിലേക്ക് ഇതിലും മികച്ചൊരു എന്‍ട്രി സ്വപ്നങ്ങളില്‍ മാത്രം. മലയാളത്തിലെ ബോയ് നെക്സ്റ്റ് ഡോര്‍ വേഷങ്ങളില്‍ നിന്നും കൊടൂരവില്ലനിലേക്കുള്ള നസ്ലെന്റെ മാറ്റം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സീന്‍ കണ്ടിറങ്ങുന്നവരെല്ലാം പറയുന്നത് നസ്ലെന്റെ പ്രകടനത്തെക്കുറിച്ചാണ്.
ഇതിനിടെ തന്നേയും സൂര്യയയേയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നസ്ലെന്. സീന്‍ ടീമിനൊപ്പം പങ്കെടുത്ത പ്രസ് മീറ്റിലായിരുന്നു നസ്ലെന്റെ പ്രതികരണം. 'സൂര്യ സാറിനേക്കാളും ഒരുപടി മുന്നിലാണ് നസ്ലെന് എന്ന് പറയുന്നുണ്ടല്ലോ' എന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. 'ഒരിക്കലുമില്ല, ദ വണ്‍. അത് കഴിഞ്ഞിട്ടേയുള്ളൂ' എന്നായിരുന്നു നസ്ലെന് നല്കിയ മറുപടി.
സീന്‍ സിനിമയുടെ റീവ്യുകളിലും മറ്റും നസ്ലെന്റെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. സൂര്യയേക്കാളും ഒരുപടി മുന്നിലാണെന്നും റിവ്യുകളില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചു. പിന്നാലെ നസ്ലെന് മറുപടിയില്‍ കൂടുതല്‍ വ്യക്തത നല്‍കുകയായിരുന്നു.
''എനിക്കും ഒത്തിരി സന്തോഷമുണ്ട്. പക്ഷെ സൂര്യ സാറിന്റെ അതിഗംഭീര പെര്‍ഫോമന്‍സാണ്. ഒത്തിരി പ്രൂവ് ചെയ്തിട്ടുള്ള ആളാണ്. ലെജന്റാണെന്നൊക്കെ നമുക്ക് അറിയാം. പക്ഷെ ഈ കഥാപാത്രം അത്ര എളുപ്പമല്ല. അത് ഭയങ്കര അടിപൊളിയായിട്ട് സാര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. നന്ദി'' എന്നാണ് നസ്ലെന് പറഞ്ഞത്.
സൂര്യയെ അടിക്കുന്ന രംഗത്തെക്കുറിച്ചും നസ്ലെന് സംസാരിക്കുന്നുണ്ട്. ''ഈ ഫീലിങ് ഒക്കെ കഥ കേട്ടപ്പോഴും ഷൂട്ട് ചെയ്യുന്ന സമയത്തും വന്ന് പോയി. ഷൂട്ട് ചെയ്യുന്ന സമയത്ത് അതൊക്കെ ആലോചിച്ച് വണ്ടറടിച്ചിരുന്നു. ഇതാരുടെ കൂടെയാണ് ഞാന്‍ ഈ അഭിനയിക്കുന്നതെന്ന് ആലോചിച്ചിരുന്നു. ഒത്തിരി സന്തോഷമുണ്ട്'' എന്നാണ് നസ്ലെന് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates