ആദ്യമായി മറ്റൊരു താരത്തിന് ഡബ്ബ് ചെയ്ത് പാർവതി; ‘ദായ്റ' മലയാളം പതിപ്പിൽ കരീന കപൂറിന്‍റെ ശബ്ദമാകും

സെപ്റ്റംബർ 18നാണ് ‘ദായ്റ’ തിയറ്ററുകളിലെത്തുന്നത്.
Kareena Kapoor, Parvathy
Kareena Kapoor, Parvathy
Updated on
1 min read

മലയാള സിനിമയിലെ മുന്‍നിര നടിയായ പാർവതി തിരുവോത്ത് ആദ്യമായി മറ്റൊരു താരത്തിനായി ശബ്ദം നൽകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്.

അഭിനയത്തിന് പുറമെ ശബ്ദത്തിലൂടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഭവം പാർവതിക്ക് ഇത് ആദ്യമാണ്. ശബ്ദാഭിനയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യ അവസരം ഒരു അനിമേഷൻ ചിത്രത്തിലായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് പാർവതി പറയുന്നു. എന്നാൽ കരീന കപൂർ ഖാൻ അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തിന് ശബ്ദം നൽകിക്കൊണ്ടായിരിക്കും തന്റെ ഈ പുതിയ യാത്ര തുടങ്ങുന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

മേഘ്ന ഗുൽസാർ തന്നെ വിശ്വസിച്ച് ഈ അവസരം നൽകിയതിൽ സന്തോഷമുണ്ടെന്നും പാർവതി പറഞ്ഞു. കരീന അവതരിപ്പിച്ച അജൂനി ശക്തമായ കഥാപാത്രമാണെന്നും, അതിന് തന്റെ ശബ്ദം നൽകാൻ കഴിയുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു.

‘ദായ്റ’യുടെ മലയാളം പതിപ്പിന് പാർവതിയുടെ ശബ്ദം നൽകുന്നത് ചിത്രത്തിന് കേരളത്തിൽ കൂടുതൽ അടുപ്പം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സെപ്റ്റംബർ 18നാണ് ‘ദായ്റ’ തിയറ്ററുകളിലെത്തുന്നത്. പിആർഒ- സതീഷ് എരിയാളത്ത്

Kareena Kapoor, Parvathy
'ഇതിനാണോ ഇവള്‍ ഇത്രയും തള്ളിയതും അഹങ്കരിച്ചതും'; തകര്‍ന്നുപോകാന്‍ അത് മതിയായിരുന്നു; കളിയാക്കലുകളെക്കുറിച്ച് അനുപമ
Kareena Kapoor, Parvathy
'കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്'; 'യവനകഥ' പോലൊരു പാട്ട് വീണ്ടും ഉണ്ടാക്കാന്‍ മനസ് അനുവദിച്ചില്ല: ഔസേപ്പച്ചന്‍
Kareena Kapoor, Parvathy
'ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ചു വൈകിപ്പോയി'! കീർത്തിയുടെ ഓണാഘോഷത്തിനിടെ വിഡിയോ കോളിലെത്തി നാനി; ചിത്രങ്ങളുമായി താരം
Summary

Parvathy dubs for Kareena Kapoor in Daayra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com