'90സ് കിഡ്‌സിന്റെ ക്രഷ് നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുള്ളുവോ?'; മലയാളത്തിലെ മഹാനടന്മാരെ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജ്

കജോളിന്റേയും കരീനയുടേയും കൂടെ മാത്രമല്ല, റാണി മുഖര്‍ജിയുടേയും ഐശ്വര്യ റായ്‌യുടേയും കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്.
Prithviraj
Prithviraj
Updated on
1 min read

മഹാനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ചുള്ള നടന്‍ പൃഥ്വിരാജിന്റെ വാക്കുകള്‍ വൈറലാകുന്നു. പുതിയ ഹിന്ദി ചിത്രം ദായ്‌റയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ദായ്‌റയില്‍ നായിക കരീന കപൂറാണ്. ബോളിവുഡില്‍ തുടര്‍ച്ചയായി മുന്‍നിര നായികമാരുടെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്.

''നിങ്ങള്‍ ബോളിവുഡില്‍ മില്ലേണിയല്‍സിന്റെ ക്രഷുകളുടെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളുവോ? നേരത്തെ കജോള്‍, ഇപ്പോഴിതാ കരീനയും' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. താന്‍ കജോളിന്റേയും കരീനയുടേയും കൂടെ മാത്രമല്ല, റാണി മുഖര്‍ജിയുടേയും ഐശ്വര്യ റായ്‌യുടേയും കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ഓര്‍മപ്പെടുത്തുകയായിരുന്നു പൃഥ്വിരാജ്.

''ഞാന്‍ ഐശ്വര്യ റായ് യുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ആ ഡിസൈന്‍ മനസിലായില്ലേ? ഞാന്‍ ഭാഗ്യവാനാണ്. അവരെല്ലാം നടി നടിമാരാണ്. കരീന ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണം അവര്‍ ആരുടെയെങ്കിലും ക്രഷ് ആയതു കൊണ്ടല്ല, മറിച്ച് അവര്‍ ഗംഭീര നടി ആയതിനാലാണ്. അത് നിങ്ങള്‍ക്ക് ദായ്‌റ കാണുമ്പോള്‍ മനസിലാകും. അത് എനിക്ക് ഗ്യാരണ്ടി നല്‍കാനാകും'' പൃഥ്വിരാജ് പറയുന്നു.

ഞാന്‍ ഭാഗ്യവാനാണ്. മണിരത്‌നം സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനും ആഷിന്റൊപ്പം അഭിനയിക്കാനും സാധിച്ചു. ഇപ്പോഴും ഇടയ്ക്ക് ആഷിനെ കാണാറുണ്ട്. എന്റെ മകള്‍ പഠിക്കുന്ന സ്‌കൂളില്‍ വച്ച്. ഇപ്പോള്‍ ഞാന്‍ കരീനയുടെയാണ് അഭിനയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. ഞാന്‍ റാണിയുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു ഗംഭീര നടി. കജോളിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. അവരും വലിയ നടിയാണ്.

''അതോടൊപ്പം ഞാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇവരില്‍ പലരേയും നിങ്ങള്‍ക്ക് അറിയല്ലെന്ന് എനിക്കറിയാം. ഞാന്‍ ഞാനായത് ഈ മഹാന്മാരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനാലാണ്. അവരില്‍ നിന്നും പഠിക്കാന്‍ സാധിച്ചതിനാലാണ്. ഏതൊരു മഹാനടന്റേയും കൂടെ അഭിനയിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചില പാഠങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങുക. കരീനയും എന്നെ ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതെന്തൊക്കെയാണെന്ന് ഇപ്പോള്‍ എനിക്കറിയില്ല. ചിലപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ചിന്തിച്ചേക്കാം, ഓ ഇതായിരുന്നല്ലേ അന്ന് കരീന ചെയ്തത് എന്ന്. അങ്ങനെയാണ് സംഭവിക്കുന്നത്. വീണ്ടും കരീനയ്ക്കും മേഘ്‌നയ്ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്'' എന്നും പൃഥ്വിരാജ് പറയുന്നു.

Prithviraj
'നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ ?'; റോജിനോട് ജയസൂര്യ, കമന്റുമായി ആരാധകർ
Prithviraj
'അടിച്ചു മോനെ അടുത്ത 100 കോടി'; എലൈറ്റ് ക്ലബ്ബിലേക്ക് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
Prithviraj
'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി
Summary

Prithviraj about acting with legendry actors of malayalam and bollywood heroines Aishwarya Rai, Rani Mukherji and Kajol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj
Prithviraj, Santhivila Dinesh
Mohanlal, Prithviraj
Mohanlal, Prithviraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com