'മമ്മൂട്ടിയെ തൊഴണം, സ്വന്തം കാരവനിൽ വരും, ഡ്രൈവറുടെ ബാറ്റയും ഡീസലുമെല്ലാം അദ്ദേഹം തന്നെ എടുക്കും'; പ്രശംസിച്ച് നിർമാതാവ്

തമിഴിൽ സൂപ്പർതാരങ്ങളെ വിമർശിച്ചുകൊണ്ടു നടത്തിയ പ്രസം​ഗത്തിനിടെയാണ് മമ്മൂട്ടിയെ പ്രശംസിച്ചത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സൂപ്പർതാരം മമ്മൂട്ടിയുടെ കഴിവ്. അഭിനയത്തിലൂടെ താരം തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. ഇപ്പോൾ തെലുങ്ക് ചിത്രം ഏജന്റിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. അതിനിടെ ശ്രദ്ധ നേടുന്നത് മുതിർന്ന നിർമാതാവ് കെ രാജൻ താരത്തെ കുറിച്ച് നടത്തിയ പരാമർശമാണ്. 

തമിഴിൽ സൂപ്പർതാരങ്ങളെ വിമർശിച്ചുകൊണ്ടു നടത്തിയ പ്രസം​ഗത്തിനിടെയാണ് മമ്മൂട്ടിയെ പ്രശംസിച്ചത്. ഇപ്പോൾ താരങ്ങൾക്ക് കാരവനില്ലാതെ പറ്റില്ലെന്നും നിരവധി അസിസ്റ്റന്റ്സിനേയും കൊണ്ടാണ് വരുന്നത് എന്നുമാണ് രാജൻ പറയുന്നത്. ഇതൊക്കെ കാണുമ്പോൾ മമ്മൂട്ടിയെ തൊഴാല്‍ തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു. മുതല്‍ മന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നിർമാതാവിന്റെ പരാമാർശം.  

കെ രാജന്റെ വാക്കുകൾ

മേക്കപ്പ് ചെയ്യാനുള്ള ബോംബെയില്‍ നിന്ന് കൊണ്ടുവരണം. നിര്‍മാതാക്കള്‍ എന്തു ചെയ്യും. തെരുവിലാകുന്ന അവസ്ഥയാണ്. ആര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പടം എടുക്കേണ്ടത്. ഒരു സിനിമ ചെയ്താല്‍ 10 ശതമാനമെങ്കിലും ലാഭം കിട്ടണം. മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടണ്ടേ. അങ്ങനെ ആയാൽ മാത്രമെ സിനിമ എടുക്കാന്‍ സാധിക്കൂ. നഷ്ടമില്ലെങ്കില്‍ ആ നിര്‍മ്മാതാവ് പടമെടുക്കും. നൂറ് പേര്‍ക്ക് ജോലി കിട്ടും. താരങ്ങള്‍ക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികള്‍ക്ക് ജോലി കിട്ടണം. അതാണ് പ്രധാനം. ഇപ്പോള്‍ കാരവാന്‍ ഇല്ലാതെ പലര്‍ക്കും പറ്റില്ല. ഞാന്‍ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലര്‍ക്ക് ഫോണില്‍ സംസാരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണം. ഇതൊക്കെ കാണുമ്പോഴാണ് ഒരാളെ തൊഴാന്‍ തോന്നുന്നത്. അയാള്‍ ഇവിടുത്ത് കാരനല്ല. കേരളക്കാരനാണ്. മമ്മൂട്ടിയെന്ന പേരില്‍ ഒരാളുണ്ട്. സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനില്‍ വരും. തമിഴ്‌നാട്ടിലാണ് ഷൂട്ടെങ്കിലും അതിൽ തന്നെ വരും. ഡ്രൈവറുടെ ബാറ്റ, ഡീസല്‍ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിര്‍മാതാവിന്റെ തലയില്‍ കൊണ്ടുവെക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണ്ടേ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com