എസ് ഐ ആയി അനുശ്രീ; 'പുൽപ്പള്ളി എക്സ്പ്രസി'ന് പാക്ക്അപ്പ്

അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പൊലീസ് കഥാപാത്രമാണിത്.
Pulpally Express
Pulpally ExpressSpecial arrangement
Edited By:
Updated on: 
1 min read

എസ്ഐ വേഷത്തിൽ അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന 'പുൽപ്പള്ളി എക്സ്പ്രസ്സ് 'ഷൂട്ടിംഗ് പൂർത്തിയായി. 'കാക്കിപ്പട' എന്ന ചിത്രത്തിനു ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി ആണ് നിർമാണം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പൊലീസ് കഥാപാത്രമാണിത്.

'ഒപ്പം 'എന്ന മോഹൻലാൽ ചിത്രത്തിൽ എസിപിയുടെ വേഷം ചെയ്തിരുന്നു. ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലർ ചിത്രത്തിൽ വൻ താരനിരയാണുള്ളത്. വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി,സുജിത് ശങ്കർ, ബാലാജി ശർമ്മ, സാബുമോൻ വിനീത് തട്ടിൽ, അബൂ സലിം,പുതുമുഖമായ സ്റ്റീവ്, പാർവതി കൃഷ്ണ, സംഗീത, ദേവനന്ദ, ശ്രീലക്ഷ്മി, ശ്രീലത നമ്പൂതിരി ഡോ: ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

കാമറ രജീഷ് രാമൻ. എഡിറ്റർ സുബിൻ. എസ്. സംഗീതം വിവേക് കൃഷ്ണ. വരികൾ വിവേക് മുഴക്കുന്ന്. പ്രോജക്ട് ഡിസൈനർ മുരുകൻ എസ്. കലാസംവിധാനം അജി അമ്പലത്തറ. വസ്ത്രാലങ്കാരം റാണാപ്രതാപ്. മേക്കപ്പ് ജയൻ പൂങ്കുളം. ആക്ഷൻ റൺ രവി. കൊറിയോഗ്രാഫി ശാന്തി മാസ്റ്റർ. അഡീഷണൽ ഡയലോഗ് ജെയിൻ ജോർജ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വി. എസ്. അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ.നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അമൽ ജെയിംസ്. ഡിസൈൻസ് ഇലുമിനാർട്ടിസ്റ്റ്.

Pulpally Express
മലയാളത്തിലെ ആദ്യ എഐ നിർമിത കിഡ്‌സ് ഒറിജിനൽ ചിത്രം ‘ഖുഷി’; അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, സ്ട്രീമിങ് തീയതി പുറത്ത്
Pulpally Express
'എല്ലാം ഭം​ഗിയായി നടന്നു, കരച്ചിൽ വരുന്നു'; വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് റിമി
Pulpally Express
'ഞങ്ങളുടെ വിക്ടറായി മാറിയതിന്'; ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് സൂര്യ
Summary

Pulpally Express movie updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER