ജയറാം പലതിലും ഇടപെടാന്‍ തുടങ്ങി, എന്നാല്‍ ഞാനില്ലെന്ന് പറഞ്ഞ് ഇറങ്ങി; മക്കളുടെ കല്യാണത്തിന് വിളിച്ചില്ല: രാജസേനന്‍

ദിലീപ് കഥയില്‍ ഇടപെടും. കാരണം ദിലീപിന് അത് അറിയാം. ജയറാമിന് അറിയില്ല
Rajasenan, Jayaram
Rajasenan, Jayaram
Updated on
2 min read

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് ജയറാമും രാജസേനനും. ജയറാമിനെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമാക്കി മാറ്റിയത് രാജസേനന്‍ സിനിമകളായിരുന്നു. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് സൂപ്പര്‍ ഹിറ്റുകളാണ്. ഇന്നും മലയാളികള്‍ കണ്ട് പൊട്ടിച്ചിരിക്കുന്നവയാണ് ഈ കൂട്ടൂകെട്ടിലെ മിക്ക സിനിമകളും.

Rajasenan, Jayaram
'സംവിധായകനില്ല, സ്ക്രിപ്റ്റ് ഇല്ല... എന്നിട്ടും എന്ത് നന്നായിട്ടാണവർ പെർഫോം ചെയ്യുന്നത്; ഇൻസ്റ്റ​ഗ്രാം ഒരു നല്ല ടൂൾ ആണ്'

മധുചന്ദ്രലേഖയിലാണ് അവസാനമായി രാജസേനനും ജയറാമും ഒരുമിച്ചത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിയുകയായിരുന്നു. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് രാജസേനന്‍. ജയറാം തിരക്കഥയിലും മറ്റും ഇടപെടാന്‍ തുടങ്ങിയതാണോ പിരിയാന്‍ കാരണമെന്ന ചോദ്യത്തിനാണ് രാജസേനന്‍ മറുപടി നല്‍കുന്നത്.

Rajasenan, Jayaram
'ആദ്യമായി ലണ്ടന്‍ റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഓടി, കാരണം മുന്നില്‍ മമ്മൂക്ക'; വൈറലായി ആരാധികയുടെ വിഡിയോ

''ഇടപെട്ടിട്ടില്ല. ഇടപെടാന്‍ തുടങ്ങി. പക്ഷെ ഇടപെടാന്‍ അനുവദിച്ചില്ല. കഥയില്‍ ഇടപെട്ടിട്ടില്ല. കാരണം അദ്ദേഹത്തിന് അറിയില്ല. ദിലീപ് കഥയില്‍ ഇടപെടും. കാരണം ദിലീപിന് അത് അറിയാം. ജയറാമിന് അറിയില്ല. സത്യം തുറന്നു പറയാമല്ലോ, എന്റെ ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയുടെ കഥ ഫോണിലൂടെ നാലോ അഞ്ചോ സെന്റന്‍സ് മാത്രം പറഞ്ഞു കൊടുക്കുകയാണ് ചെയ്യാറ്. പിന്നെ ജയറാം ആ തിരക്കഥ കാണുന്നത് ലൊക്കേഷനിലാണ്. അങ്ങനെയായിരുന്നു.'' രാജസേനന്‍ പറയുന്നു.

''മധുചന്ദ്രലേഖയും കനകസിംഹാസനവും കഴിഞ്ഞ്, അടുത്ത സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഈ പറഞ്ഞത് ആരംഭിച്ചു. കാസ്റ്റിങിലും മറ്റും ഇടപെടാന്‍ തുടങ്ങി. നമ്മള്‍ ഇങ്ങനെയല്ലല്ലോ ചെയ്തു കൊണ്ടിരുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് ചോദിച്ചു. എങ്കില്‍ ഞാന്‍ ഇല്ല, നമുക്ക് പിന്നെ കാണാം എന്ന് ഞാന്‍ പറഞ്ഞു. വഴക്കായിട്ടല്ല സ്‌നേഹത്തില്‍ തന്നെയാണ് പിരിഞ്ഞത്. ശക്തമായൊരു കൂട്ടുകെട്ട് ഒന്ന് അകന്നുവെന്ന് കേള്‍ക്കുമ്പോള്‍ വലിച്ച് അകറ്റാന്‍ ആളുകളുണ്ടാകും. അങ്ങനെ കുറച്ചു പേര്‍ വലിച്ചു മാറ്റിക്കൊണ്ടുപോയി. അത് ജയറാം അറിഞ്ഞിട്ടില്ല. ഞാന്‍ അറിഞ്ഞു. അത്രയേയുള്ളൂ'' എന്നും രാജസേന്‍ പറയുന്നു.

ജയറാമിന്റെ മകളുടെ കല്യാണത്തിന് പോകാതിരുന്നതിനെക്കുറിച്ചും രാജസേന്‍ മനസ് തുറക്കുന്നുണ്ട്. ''മക്കളുടെ കല്യാണത്തിന് ജയറാം വിളിച്ചാലല്ലേ പോകാന്‍ പറ്റൂ. എന്റെ മകളുടെ കല്യാണത്തിന് വിളിച്ചിട്ട് വരാത്തൊരാളെ ഞാന്‍ പിന്നെ വിളിക്കുമോ? സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അവരോട് പറഞ്ഞ മറുപടി ഈ വാക്കുകളാണ്. എന്റെ മകളുടെ കല്യാണം ആയിരുന്നു ആദ്യം. അദ്ദേഹം ബുദ്ധിപൂര്‍വ്വം വരാതിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മക്കളുടെ കല്യാണത്തിന് വിളിച്ചില്ല. വിളിച്ചാലും ചെല്ലില്ല എന്ന് കരുതിയാകും വിളിക്കാതിരുന്നത്. രണ്ടിനും വിളിച്ചില്ല'' എന്നാണ് രാജസേന്‍ പറയുന്നത്.

സൗഹൃദം വീണ്ടെടുത്ത് വീണ്ടുമൊരു സിനിമ ചെയ്യാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍ കുന്നുണ്ട്. ''എന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ഒരു സൗഹൃദം ആഗ്രഹിച്ചിരുന്നു. പക്ഷെ അതുപോലും കിട്ടാറില്ല. പല വേദിയിലും ഒരേ സമയം ഉണ്ടായിട്ടും അതുണ്ടായിട്ടില്ല. ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ മുന്‍കൈ എടുക്കില്ല. അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെ പല സിനിമകള്‍ക്കും മുന്‍കൈ എടുത്തത്. അദ്ദേഹത്തെ ഒരിക്കലും വേണ്ട എന്ന് ഞാന്‍ പറയില്ല. എന്റെ നാവ് അനുവദിക്കില്ല'' എന്നായിരുന്നു രാജസേനന്‍ പറഞ്ഞത്.

Summary

Rajasenan on his enstranged bond with Jayaram. Reveals why the iconic jodi parted away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com