'ഞാൻ അമ്പരന്ന് പോയി; ഡാൻസ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോഴാണ് മമിത എന്നോട് ആ രഹസ്യം പറഞ്ഞത്'

അതുവരെ മമിത നൃത്തം ചെയ്യുന്ന ആളാണെന്ന് എനിക്കറിയില്ലായിരുന്നു.
Mamitha Baiju, Shamna Kasim
Mamitha Baiju, Shamna Kasimഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

യുവനടിമാരിൽ തനിക്കേറ്റവും ഇഷ്ടം മമിത ബൈജുവിനെയാണെന്ന് നടി ഷംന കാസിം. മമിതയ്ക്കൊപ്പം താനൊരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും, അവളുടെ ഡാൻസ് കണ്ട് താൻ അമ്പരന്ന് പോയെന്നും ഷംന പറഞ്ഞു. നന്നായി നൃത്തം ചെയ്യുന്ന പുതിയ തലമുറയിലെ നടിമാരെ 'സ്റ്റൈലും ആത്മവിശ്വാസവും ഒത്തിണങ്ങിയവർ' എന്നാണ് ഷംന വിശേഷിപ്പിച്ചത്.

അതുപോലെ നടി ശ്രീലീലയുടെ ഡാൻസിനെയും ഷംന പ്രശംസിച്ചു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷംന ഇക്കാര്യം പറഞ്ഞത്. രജനികാന്ത് നായകനായെത്തുന്ന 'ജയിലർ 2' വിലും ഷംന അഭിനയിച്ചിട്ടുണ്ട്. "കേരള ഫിലിം ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു കൾച്ചറൽ പരിപാടിയിൽ ഞാനും മമിതയും പങ്കെടുത്തിരുന്നു.

അതുവരെ മമിത നൃത്തം ചെയ്യുന്ന ആളാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ദൈവമേ, അവളുടെ പ്രകടനം കണ്ട് ഞാൻ അമ്പരന്നു പോയി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. അപ്പോഴാണ് താൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ടെന്ന കാര്യം മമിത എന്നോട് പറഞ്ഞത്. അതുപോലെ തന്നെയാണ് ശ്രീലീല, മികച്ചൊരു നർത്തകിയാണ്.

പുതിയ തലമുറയിലെ നായികമാരെല്ലാം ഒരു പ്രത്യേകതരം ആത്മവിശ്വാസവും സ്വാ​ഗുമുള്ളവരാണ്. നൃത്തത്തെ അവർ സമീപിക്കുന്ന രീതിയും തികച്ചും വ്യത്യസ്തവും പുതുമയേറിയതുമാണ്. മുൻപ്, ഇതുപോലെ സ്പെഷ്യൽ സോങ്ങുകളിൽ അഭിനയിക്കുന്നത് തങ്ങളുടെ അന്തസ്സിന് ചേർന്നതല്ലെന്ന് പല നായികമാരും കരുതിയിരുന്നു.

അതുകൊണ്ട് തന്നെ, അത്തരം ഗാനങ്ങൾ ചെയ്യാൻ വേണ്ടി മാത്രം സ്പെഷ്യൽ അഭിനേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഇത്തരം മനോഭാവങ്ങൾക്ക് പിന്നിലുള്ള സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ ബോധവതികളാണ്".- ഷംന കാസിം പറഞ്ഞു.

Mamitha Baiju, Shamna Kasim
'ഇതിനാണോ ഇവള്‍ ഇത്രയും തള്ളിയതും അഹങ്കരിച്ചതും'; തകര്‍ന്നുപോകാന്‍ അത് മതിയായിരുന്നു; കളിയാക്കലുകളെക്കുറിച്ച് അനുപമ
Mamitha Baiju, Shamna Kasim
'കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്'; 'യവനകഥ' പോലൊരു പാട്ട് വീണ്ടും ഉണ്ടാക്കാന്‍ മനസ് അനുവദിച്ചില്ല: ഔസേപ്പച്ചന്‍
Mamitha Baiju, Shamna Kasim
'ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ചു വൈകിപ്പോയി'! കീർത്തിയുടെ ഓണാഘോഷത്തിനിടെ വിഡിയോ കോളിലെത്തി നാനി; ചിത്രങ്ങളുമായി താരം
Summary

Actress Shamna Kasim says Mamitha Baiju is her favorite among young actresses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com