'വിജയകരമായ സിനിമകള്‍ നല്‍കി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെ'; രജനീകാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സ്റ്റാലിന്‍

അമിതാഭ് ബച്ചനൊപ്പമുള്ള തലൈവര്‍ 170 ആണ് ഇനി രജനീകാന്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രജനീകാന്തിന് ഇന്ന് 73 വയസ് തികയുകയാണ്. നവമാധ്യമമായ എക്‌സിലൂടെയാണ് സ്റ്റാലിന്‍ ജന്മദിനാശംസകള്‍ നേര്‍ന്നത്.  

'എന്റെ പ്രിയ സുഹൃത്ത് രജനികാന്തിന് ജന്മദിനാശംസകള്‍. വിജയകരമായ സിനിമകള്‍ നല്‍കി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെയെന്ന് ആശംസിക്കുന്നു'. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. 

സൂപ്പര്‍ഹിറ്റായി മാറിയ ജയിലര്‍ ആണ് അടുത്ത കാലത്ത് രജനീകാന്തിന്റേതായി പുറത്തു വന്ന സിനിമ. ജയിലറില്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. 

അമിതാഭ് ബച്ചനൊപ്പമുള്ള തലൈവര്‍ 170 ആണ് ഇനി രജനീകാന്തിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.  ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മൂന്നു പതിറ്റാണ്ടിന് ശേഷമാണ് ബച്ചനും രജനിയും വീണ്ടും ഒന്നിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ഹം ആണ് ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com