'ഇപ്പോഴും ചേർത്തുപിടിക്കുന്നത് കുഞ്ഞാവയെപ്പോലെ'; അമ്മക്ക് പിറന്നാൾ ആശംസകളുമായി മിയ

തന്റെ ഓൾ റൗണ്ടർ മമ്മിക്ക് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ്
അമ്മക്കൊപ്പം മിയ/ ഇന്‍സ്റ്റഗ്രാം
അമ്മക്കൊപ്പം മിയ/ ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

അമ്മയുടെ പിറന്നാൾ ‌ദിനത്തിൽ മനോഹരമായ കുറിപ്പുമായി നടി മിയ ജോർജ്. തന്റെ ഓൾ റൗണ്ടർ മമ്മിക്ക് പിറന്നാൾ ആശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ്. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴും മമ്മി തന്നെ ചേർത്തു പിടിക്കുന്നത് ഒരു കുഞ്ഞാവയെ പോലെയാണെന്നും അത് തനിക്ക് ഇഷ്ടമാണെന്നും താരം കുറിക്കുന്നു.

എന്റെ ഓൾറൗണ്ടർ മമ്മിക്ക് പിറന്നാൾ ആശംസകൾ. രണ്ട് പെണ്‍മക്കള്‍ക്കും ഈ ദിവസം അമ്മയുടെ അടുത്തെത്താന്‍ പറ്റിയില്ല. പക്ഷേ രണ്ട് ദിവസം മുന്‍പ് നമ്മള്‍ കണ്ടും. ഇന്നും ആ നിമിഷങ്ങള്‍ അമ്മ ഓര്‍ക്കുന്നുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.- മിയ കുറിച്ചു. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മിയയുടെ മമ്മിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.

ലോക്ഡൗൺ കാലത്തായിരുന്നു മിയ വിവാഹിതയായത്. അശ്വിൻ ഫിലിപ്പാണ് താരത്തിന്റെ ഭർത്താവ്. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് താരം. ക്രൈം ത്രില്ലർ ​ഗാർഡിയൻ ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.  റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Veendum, Ouseppachan
Nelson Dilipkumar, Vidya Balan
Kollam Kotta Company
Manju Warrier, Mallika Sukumaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com