ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന കളയുടെ ടീസർ പുറത്ത്. ത്രില്ലടിപ്പിക്കുന്ന ടീസർ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വിഎസാണ്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറ്റുന്നതാണ് ടീസർ.
ടൊവിനോയുടെ പിറന്നാളായ ഇന്നലെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള. യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.
കളയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. മനുഷ്യനും പ്രകൃതിയും പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മ്മാണം. ടൊവിനോയും രോഹിത്തും അഖില്‍ ജോര്‍ജും സഹനിര്‍മ്മാതാക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates