'ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും': രജനീകാന്തിനെ പരിഹസിച്ച് ശിവൻകുട്ടി

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവരുമുണ്ട്
വി ശിവൻകുട്ടി/ ഫെയ്സ്ബുക്ക്, രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ ഫയൽ ചിത്രം
വി ശിവൻകുട്ടി/ ഫെയ്സ്ബുക്ക്, രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ ഫയൽ ചിത്രം
Updated on: 
1 min read

ഉത്തർപ്രദേശ് സന്ദർശനത്തിനിടെ സൂപ്പർതാരം രജനീകാന്ത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങിയത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ രജനീകാന്തിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. 

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്... എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും- എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജയിലര്‍, ഹുകും എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് പോസ്റ്റ്. 

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മുതിര്‍ന്നവരെ വണങ്ങുന്നതില്‍ തെറ്റില്ലെന്നും പക്ഷേ രജിനിയെ പോലെയൊരാള്‍ യോ​ഗിയെ വണങ്ങേണ്ടതില്ല എന്നാണ് ചിലർ കുറിക്കുന്നത്. അതിനിടെ ശിവൻകുട്ടിയെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവരുമുണ്ട്. 

ഹിമാലയ യാത്രയ്ക്ക് ശേഷമാണ് രജനീകാന്ത് ഉത്തർപ്രദേശിൽ എത്തിയത്. ലഖ്നൗവിലെ യോ​ഗിയുടെ വീട്ടിൽ എത്തിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. രജനീകാന്തിനൊപ്പം ഭാര്യ ലതയുമുണ്ടായിരുന്നു. യോ​ഗിയ്ക്കൊപ്പം അദ്ദേഹം ജയിലർ സിനിമ കാണുകയും ചെയ്തിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER