'സിഎം വിജയ് സര്‍... വോട്ടര്‍ എന്ന നിലയില്‍ ചോദിക്കുകയാണ്'; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി വിശാല്‍

32 വര്‍ഷമായി എനിക്കറിയുന്ന ആളുടെ പേരിനൊപ്പം സര്‍ ചേര്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്
Vishal, Vijay
Vishal, Vijay
Updated on
1 min read

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് ആശംസകളുമായി നടന്‍ വിശാല്‍. 32 വര്‍ഷമായി തനിക്കറിയാവുന്ന ഒരാളുടെ പേരിനൊപ്പം സര്‍ എന്ന് ചേര്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് വിശാല്‍ പറയുന്നത്. വിജയ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശാല്‍ തന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Vishal, Vijay
'കാത്തിരുന്ന നിമിഷം'; വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിറസാന്നിധ്യമായി തൃഷ

റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയില്‍ മലിനജല ഓടകള്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ വേണമെന്നാണ് വിശാല്‍ പറയുന്നത്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിശാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനകള്‍ നടത്തിയത്. ആ വാക്കുകളിലേക്ക്:

Vishal, Vijay
'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ്; 'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍. ഞാന്‍ എപ്പോഴും അദ്ദേഹത്തെ വിളിക്കാന്‍ ആഗ്രഹിക്കുന്നത് പോലെ, ദളപതി വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ സന്തോഷം. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നൊരാള്‍ സര്‍ക്കാരിനെ നയിക്കുന്നത് കാണാനയതിലും സന്തോഷം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎല്‍എമാര്‍ക്കും ഭാവി മന്ത്രിമാര്‍ക്കും എല്ലാ വിധ ആശംസകളും. നമ്മുടെ സംസ്ഥാനത്തിന്റെ സുവര്‍ണകാലത്തിന്റെ തുടക്കമാകട്ടെ ഇത്.

പ്രിയപ്പെട്ട സിഎം വിജയ് സര്‍, കഴിഞ്ഞ 32 വര്‍ഷമായി എനിക്കറിയുന്ന ആളുടെ പേരിനൊപ്പം സര്‍ ചേര്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്, ഒരു വോട്ടര്‍ എന്ന നിലയില്‍ നിങ്ങളോട് ചില കാര്യങ്ങള്‍ അഭ്യര്‍ത്ഥിക്കാനുണ്ട്. മുഖ്യമന്ത്രി വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നില്‍ക്കേണ്ടി വരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ബുദ്ധിമുട്ടുകള്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. അവര്‍ക്ക് മൊബൈല്‍ ടോയ്‌ലറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എനിക്കറിയാം ഒരുപാട് വാഗ്ദാനങ്ങള്‍ പാലിക്കാനുണ്ടെന്ന്.

എങ്കിലും കഴിഞ്ഞ 30 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയില്‍ മലിനജല ഓടകള്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ വേണം. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത് മുന്‍പൊരു നേതാവും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാന്‍ താങ്കളെ സഹായിക്കും. പൊതുജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കള്‍ക്ക് നല്‍കട്ടെ

Summary

Vishal congratulates Vijay. Requests CM to take care a list of things.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com