അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി, വരൻ വിഷ്ണു; ചിത്രങ്ങൾ

ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു
അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി, വരൻ വിഷ്ണു; ചിത്രങ്ങൾ
Updated on: 
1 min read

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി. വിഷ്ണു ആണ് വരൻ. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് പ്രതിസന്ധികൾ മൂലം നീണ്ടുപോകുകയായിരുന്നു.

ഈ വർഷം ആദ്യം ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.  

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shamna Kasim
Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
X

FOLLOW US

ON GOOGLE DISCOVER