സ്‌റ്റൈല്‍ മന്നന്റെ 2.0 വീണ്ടും ചോര്‍ന്നു; ഇങ്ങനെ പോയാല്‍ റിലീസിങ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ആരാധകര്‍ (വീഡിയോ)

 ചിത്രത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ മേക്കിംഗ് വീഡിയോയില്‍ നിന്നാണ് ചില രംഗങ്ങള്‍ പുതിയതായി ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്‌റ്റൈല്‍ മന്നന്റെ 2.0 വീണ്ടും ചോര്‍ന്നു; ഇങ്ങനെ പോയാല്‍ റിലീസിങ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ആരാധകര്‍ (വീഡിയോ)
Updated on
1 min read

ചെന്നൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമായ 2.0 യിലെ ദൃശ്യങ്ങള്‍ വീണ്ടും ചോര്‍ന്നു. ശങ്കര്‍ സംവിധാനം ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0 ആയി പ്രേക്ഷകരിലേക്ക് എത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന യന്തിരനില്‍ ഐശ്വര്യാ റായി ആയിരുന്നു രജനിയുടെ നായിക. 2.0 യില്‍ എമി ജാക്‌സന്‍ നായികയും അക്ഷയ് കുമാര്‍ വില്ലനുമായി ആണ് എത്തുക.

ചിട്ടി എന്ന റോബോട്ടായും വസീകരന്‍ എന്ന ഡോക്ടര്‍ വേഷത്തിലുമാണ് രജനീകാന്ത് എത്തുന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ നേരത്ത അക്ഷയ് കുമാറിന്റെ ലുക്ക് ചോര്‍ന്നിരുന്നു. ഓണ്‍ലൈന്‍ വഴി ചില ആക്ഷന്‍രംഗങ്ങളും ഇതിന് പിന്നാലെ ചോര്‍ന്നു.

നവംബര്‍ 29 ന്ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചോരാന്‍ തുടങ്ങിയാല്‍ അത്രയും കാത്തിരിക്കേണ്ടി വരില്ല എന്നാണ് ആരാധകര്‍ തന്നെ പറയുന്നത്. ചിത്രത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ മേക്കിംഗ് വീഡിയോയില്‍ നിന്നാണ് ചില രംഗങ്ങള്‍ പുതിയതായി ചോര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

450 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേള്‍ഡ് വൈഡ് റീലിസിലായി 10000 തിയേറ്ററുകളിലാണ് പ്രദര്‍ശനം നടത്തുക. എ. ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com