മദ്യപിച്ച് ഡ്രൈവിങ്, തകർന്നത് 70 ലക്ഷം രൂപയുടെ ആഡംബര കാർ; ഡ്രൈവർ, ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരവും പലിശയും നൽകണമെന്ന് അബുദാബി കോടതി

അപകടത്തിൽ പെട്ട ആഡംബര കാർ ഉപയോഗിക്കാനവാത്ത വിധം നശിച്ചു. പലിശയും നിയമനടപടികൾക്കുള്ള ഫീസും ചേർത്ത് തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടു.
Dubai Driver, Abu Dhabi Court
Drunken driver destroys Luxury car, Abu Dhabi court orders driver to repayment plus interest and legal fees to insurance company file
Updated on
1 min read

അബുദാബി: മദ്യപിച്ച ഡ്രൈവർ വരുത്തിവച്ച അപകടത്തിൽ 2,93,099 ദിർഹം വിലമതിക്കുന്ന (70 ലക്ഷം ഇന്ത്യൻ രൂപ) ആഡംബര കാർ അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തിൽപ്പെട്ട കാർ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകില്ലെന്ന് കണ്ടെത്തിയതിനനെ തുടർന്ന് ഡ്രൈവർ ഇൻഷുറൻസ് കമ്പനിക്ക് പണം നൽകാൻ അബുദാബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു.

ഡ്രൈവർ മദ്യപിച്ചിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കാർ ഉടമയ്ക്ക് 293,099 ദിർഹം നൽകിയതായി ഇൻഷുറൻസ് സ്ഥാപനം കോടതിയിൽ വ്യക്തമാക്കി. വാഹനത്തിന് സംഭവിച്ച നാശനഷ്ടം ഉപയോഗിച്ചിരുന്ന വാഹനത്തിന് ലഭിക്കുന്ന മാർക്കറ്റ് മൂല്യത്തേക്കാൾ കൂടുതലായതിനാൽ കാറിന് മൊത്തം നഷ്ടം സംഭവിച്ചതായി കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകിയത്.

Dubai Driver, Abu Dhabi Court
  എ​യ​ർ ടാ​ക്സി പരീക്ഷണം വിജയം; അടുത്ത വർഷം ദുബൈയിൽ സർവീസ് തുടങ്ങും

അതിന് ശേഷം ഇൻഷുറൻസ് കമ്പനി വാഹനം വിറ്റ് 207,000 ദിർഹം നേടി. വാഹന വിൽപ്പനയിലൂടെ കിട്ടിയ തുകയേക്കാൾ കൂടുതൽ തുക കമ്പിനി നഷ്ടപരിഹാരമായി കാർ ഉടമസ്ഥന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാക്കി തുകയായ 86,099 ദിർഹം ലഭിക്കുന്നതിനായാണ് ഡ്രൈവർക്കെതിരെ കേസ് നൽകിയത്.

കോടതി രേഖകൾ പ്രകാരം ഇൻഷുറൻസ് കമ്പനി 86,099 ദിർഹവും പലിശയും കോടതിച്ചെലവും ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, പ്രതി ഹാജരായില്ല.

ട്രാഫിക് അപകട റിപ്പോർട്ട്, ഇൻഷുറൻസ് പോളിസി, മൊത്തം നഷ്ടം, ഡ്രൈവറുടെ ശിക്ഷ സ്ഥിരീകരിക്കുന്ന ക്രിമിനൽ വിധി എന്നിവയും കമ്പനി കോടതിയിൽ സമർപ്പിച്ചു.

Dubai Driver, Abu Dhabi Court
ഇതൊക്കെ നിസ്സാരമല്ലേ; അറബ് വേഷം ധരിച്ച് ആയ്യാല നൃത്തവുമായി റോബോട്ട് (വിഡിയോ)

മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ ഇതിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഏകീകൃത ഇൻഷുറൻസ് പോളിസിയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ഡ്രൈവ് ചെയ്ത് അപകടം സംഭവിച്ചാൽ നഷ്ടപരിഹാര തുക തിരിച്ചുപിടിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഏകീകൃത ഇൻഷുറൻസ് പോളിസി നിയമപ്രകാരം സാധ്യമാണ്.

അപകട റിപ്പോർട്ടിനെയോ മദ്യപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെയോ പ്രതി നിഷേധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇൻഷുറർ മുഴുവൻ നഷ്ടപരിഹാരവും നൽകിയതായും നാശം സംഭവിച്ച വാഹനം വിറ്റ് തുക ഈടാക്കിയതായും (സാൽവേജ് എമൗണ്ട്) കോടതി സ്ഥിരീകരിച്ചു, സാൽവേജ് തുക നേടിയശേഷവുമുള്ള ബാക്കി തുക ഡ്രൈവറിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടതായി എമറാത്ത് അൽ യൂമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Dubai Driver, Abu Dhabi Court
ലഗേജുമായി അലയേണ്ട, വീട്ടിലിരുന്നു ചെക്ക്-ഇൻ ചെയ്യാം; പുതിയ സംവിധാനവുമായി ഷാർജ

ഇത് പ്രകാരം പ്രതി, ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹം നൽകാനും, പ്രിൻസിപ്പൽ തുകയിൽ പരമാവധി അഞ്ച് ശതമാനം വാർഷിക കാലതാമസ പലിശയും കോടതി ചെലവുകളും നൽകാനും കോടതി ഉത്തരവിട്ടു.

Summary

Gulf News: drunken driver who caused a crash that left a luxury car worth beyond repair has been ordered by the Abu Dhabi Commercial Court to repay an insurance company

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com