ദുബൈ: ബസ് യാത്രക്കാർക്കുള്ള പ്രധാന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറപ്പെടുവിച്ചു, യാത്രയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകുന്നതുമായി ബന്ധപ്പെട്ടാണ് മുൻഗണനയെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ആർടിഎ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
യാത്രക്കാർ ബസ്സിൽ യാത്ര ചെയ്യുമ്പോൾ വാതിലുകൾക്ക് സമീപമുള്ള ചുവന്ന അടയാളമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ദുബൈ ആർടിഎ സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തമാക്കി.
"ചുവപ്പ് അടയാളം ഉള്ള സ്ഥലത്ത് നിൽക്കുന്നത് ബസ് പെട്ടെന്ന് നീങ്ങുമ്പോഴോ നിർത്തുമ്പോഴോ നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാം, മറ്റുള്ളവർക്ക് സുഗമമായി കയറാനും ഇറങ്ങാനും അത് ബുദ്ധിമുട്ടുണ്ടാക്കും," എന്ന് പോസ്റ്റിൽ പറയുന്നു.
അപകടങ്ങൾ തടയുന്നതിനും കാര്യക്ഷമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ നിയമം പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ഇതുമാത്രമല്ല, ദുബൈയിൽ ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ നിയമം പാലിച്ചില്ലെങ്കിൽ നൂറ് ദിർഹം മുതൽ രണ്ടായിരം ദിർഹം വരെ പിഴ ലഭിക്കാമെന്ന് നിയമങ്ങൾ വ്യക്തമാക്കുന്നു.
ദുബായ് ബസുകളിലെ ഏറ്റവും സാധാരണമായ ചില നിയമലംഘനങ്ങൾക്കുള്ള പിഴകളും ആർടിഎ വിശദീകരിച്ചു. പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി (പിടിഎ) നടത്തുന്ന നഗരത്തിലെ വിപുലമായ ബസ് ശൃംഖലയിൽ 119 ലൈനുകളിലായി 1,518 ബസുകൾ സർവീസ് നടത്തുന്നു.മെട്രോ ഫീഡർ, ഇന്റർസിറ്റി, ഇന്റേണൽ റൂട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.പ്രതിദിനം ഏകദേശം 369,248 യാത്രക്കാർക്ക് സേവനം നൽകുന്നു,
പൊതുഗതാഗത വാഹനങ്ങളിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് അനുവദിച്ചുള്ള സ്ഥലങ്ങളിൽ മാത്രം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക. അല്ലാത്ത സ്ഥലങ്ങളിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്താൽ അത് നിയമലംഘനമാണ്. അതിന് 100 ദിർഹം പിഴ നിങ്ങൾ നൽകേണ്ടിവരും. ചുവപ്പ് വരയിൽ നിന്നാൽ നൽകേണ്ടി വരുന്ന പിഴ ഇതിൽ ഉൾപ്പെടും.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ 200 ദിർഹം ആണ് പിഴ ഒടുക്കേണ്ടി വരുക.
പണം നൽകാതെ പൊതുഗതാഗതം ഉപയോഗിക്കുകയോ നിർദ്ദിഷ്ട നിരക്ക് മേഖലകളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുക
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സാധുവായ ഒരു നോൾ കാർഡ് ഹാജരാക്കുന്നതിൽ പരാജയപ്പെടുക,
മറ്റൊരാളുടെ കാർഡ്, കാലഹരണപ്പെട്ട കാർഡ് അല്ലെങ്കിൽ അസാധുവായ കാർഡ് ഉപയോഗിക്കൽ
മുൻകൂർ ആർടിഎ അനുമതിയില്ലാതെ നോൾ കാർഡുകൾ വിൽക്കൽ
എന്നിവ ചെയ്താൽ 200 ദിർഹം പിഴ നൽകേണ്ടി വരും.
വ്യാജ നോൾ കാർഡ് ഉപയോഗിച്ചാൽ 500 ദിർഹം ആണ് പിഴ
പൊതുഗതാഗത സംവിധാനങ്ങൾക്കുള്ളിലോ സൗകര്യങ്ങൾക്കുള്ളിലോ സാധനങ്ങൾ വിൽക്കുകയോ അത് പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക
ഇൻസ്പെക്ടർമാരുടെയോ ഉദ്യോഗസ്ഥരുടെയോ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക
നിർദ്ദേശങ്ങൾക്കോ സൈൻബോർഡുകൾക്കോ വിരുദ്ധമായി ഗതാഗതം ഉപയോഗിക്കുക
എന്നിവ ചെയ്താൽ 200 ദിർഹം പിഴ കൊടുക്കേണ്ടി വരും.
നിർദ്ദിഷ്ട വിഭാഗങ്ങൾക്കായി നിയുക്തമാക്കിയിരിക്കുന്ന പ്രദേശങ്ങളിലോ നിയന്ത്രിത പ്രദേശങ്ങളിലോ പ്രവേശിച്ചാൽ 100 ദിർഹം പിഴ നൽകേണ്ടി വരും.
പൊതുഗതാഗത മേഖലകളിൽ അനുവദനീയമായ കാലയളവിനപ്പുറം പാർക്ക് ചെയ്താൽ പ്രതിദിനം 100 ദിർഹം, പരമാവധി 1,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും.
ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തൽ, നശിപ്പിക്കൽ എന്നിവയ്ക്ക് 2,000 ദിർഹം ആണ് പിഴ ഈടാക്കുക
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കൽ
ലിഫ്റ്റുകളോ എസ്കലേറ്ററുകളോ ദുരുപയോഗം ചെയ്യൽ
യാത്രക്കാർക്ക് അനുദിച്ചിട്ടുള്ളത് അല്ലാത്ത സ്ഥലങ്ങളിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക
സീറ്റുകളിൽ കാൽ വയ്ക്കുക
എന്നിവ ചെയ്താൽ 100 ദിർഹം ആണ് പിഴ
തുപ്പുക, മാലിന്യം തള്ളൽ, അല്ലെങ്കിൽ ശുചിത്വം പാലിക്കാതിരിക്കുക; ബസ്സിനുള്ളിൽ പുക വലിക്കുക എന്നിവയ്ക്ക് 200 ദിർഹം പിഴ നൽകേണ്ടി വരും.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പാനീയം കുടിക്കുകയോ ചെയ്താൽ 100 ദിർഹം ആണ് പിഴ.
ആയുധങ്ങൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, അല്ലെങ്കിൽ തീ പിടിക്കുന്ന വസ്തുക്കൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ ബസ്സിൽ കൊണ്ടുപോയാൽ 1,000 ദിർഹം പിഴ ഈടാക്കും.
ലഹരിപാനീയങ്ങൾ കൊണ്ടുപോയാൽ 500 ദിർഹം ആണ് പിഴ
ബസ്സിനുള്ളിൽ ചാടി കയറുക
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലുകൾ തുറക്കുകയോ നിർത്തുകയോ ചെയ്യുക
ഗൈഡ് നായ്ക്കളെ ഒഴികെയുള്ള മൃഗങ്ങളെ കൊണ്ടുവരിക
മറ്റുള്ളവരെ അപകടത്തിലാക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക എന്നിവയ്ക്ക് 100 ദിർഹം പിഴ ഈടാക്കും.
എമർജൻസി എക്സിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ദുരുപയോഗം ചെയ്താൽ 2,000 ദിർഹം ആണ് പിഴ
എമർജൻസി എക്സിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ദുരുപയോഗം ചെയ്താൽ 2,000 ദിർഹം ആണ് പിഴ
പാസഞ്ചർ ഷെൽട്ടറുകൾ പോലുള്ള സ്ഥലങ്ങളിൽ ഉറങ്ങിയാൽ 300 ദിർഹം പിഴ നൽകേണ്ടി വരും
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ 200 ദിർഹം പിഴ ഒടുക്കേണ്ടി വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates