‘ദുബൈ മാളത്തൺ'; വ്യായാമം ചെയ്യാൻ ഇനി മാളുകളിലേക്ക് പോകാം (വിഡിയോ )

നടക്കാനും ഓടാനുമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പാത്ത്‍വേ ഇവിടെ നിർമ്മിക്കും. എയർ കണ്ടിഷൻ ചെയ്ത മാളുകളിൽ വ്യയാമം ചെയ്യാൻ ലഭിക്കുന്ന അവസരം പുതിയൊരു അനുഭവം കൂടിയാകും ജനങ്ങൾക്ക് സമ്മാനിക്കുക.
 Mallathon
Dubai launches ‘Mallathon’ initiative, turning major malls into indoor walking tracks to promote fitness during the summer.HamdanMohammed/x
Updated on
1 min read

ദുബൈ: ചൂട് വർധിച്ചതോടെ പൊതു ജനങ്ങൾ വ്യായാമം ചെയ്യുന്നത് കുറഞ്ഞതായും, വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടുന്നത് കൊണ്ട് വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും ദുബൈ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു പുതിയ പദ്ധതി ദുബൈ അവതരിപ്പിച്ചിട്ടുണ്ട്. വ്യായാമത്തിനായി നഗരത്തിലെ മാളുകള്‍ ഉപയോഗപ്പെടുത്താനുള്ള പ്രത്യേക പദ്ധതി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

 Mallathon
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

‘ദുബൈ മാളത്തൺ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി പൊതു ജനങ്ങൾക്ക് മാളുകളില്‍ വ്യായാമം ചെയ്യാനുള്ള സൗകര്യം ലഭിക്കും. ആഗസ്റ്റ്​ മുതലാണ് പദ്ധതി ആരംഭിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ പത്തു വരെ വ്യായാമത്തിനായി മാളുകളിൽ അവസരമൊരുക്കും. ദുബൈ മാൾ, ദുബൈ ഹിൽസ്​ മാൾ, സ്​പ്രിങ്​സ്​ സൂഖ്​, സിറ്റി സെന്‍റർ ദേര, സിറ്റി സെന്‍റർ മിർദിഫ്​, മാൾ ഓഫ്​ എമിറേറ്റ്​സ്​ തുടങ്ങിയ മാളുകളിലാണ് നിലവിൽ വ്യായാമത്തിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്.

 Mallathon
വിസ പുതുക്കണോ?, എങ്കിൽ ട്രാഫിക് പിഴ അടയ്ക്കണം; ദുബൈയിൽ പുതിയ രീതി നടപ്പാക്കാനൊരുങ്ങുന്നു

നടക്കാനും ഓടാനുമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പാത്ത്‍വേ ഇവിടെ നിർമ്മിക്കും. എയർ കണ്ടിഷൻ ചെയ്ത മാളുകളിൽ വ്യയാമം ചെയ്യാൻ ലഭിക്കുന്ന അവസരം പുതിയൊരു അനുഭവം കൂടിയാകും ജനങ്ങൾക്ക് സമ്മാനിക്കുക. മാളത്തോണിൽ പങ്കെടുക്കുന്നത്തിനായി www.dubaimallathon.ae എന്ന വെബ്‌സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം.

gulf news :Dubai launches ‘Mallathon’ initiative, turning major malls into indoor walking tracks to promote fitness during the summer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Parkin Dubai slots for shops cashback parking scheme UAE shopping parking offer
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com