ദുബൈ പൊലീസ് പിടികൂടിയ രണ്ട് കൊടും ക്രിമിനലുകളെ ഫ്രാൻസിന്​ കൈമാറി

അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന്​ യു എ ഇയിലെ നീതിന്യായ മന്ത്രാലയത്തിന് ലഭിച്ച അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് ​പ്രതികളെ ദുബൈ പൊലീസ്​ പിടികൂടുന്നത്​​.
Dubai Police
Dubai Police extradite two to France over fraud attempt and drug trafficking charges.Dubai Police/X
Updated on
1 min read

ദുബൈ : ഇന്‍റർപോൾ റെഡ്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട്​ പേരെ യു എ ഇ​ സർക്കാർ ഫ്രാൻസിന്​ കൈമാറി. ഇരുവരും ഫ്രഞ്ച്​ പൗ​രൻമാരാണ്. ഇവർ യൂറോപോളിന്‍റെയും യൂറോപ്യൻ യൂണിയന്റെ ലോ എൻഫോഴ്​സ്​മെന്‍റ്​ ഏജൻസിയുടെയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.​ ദുബൈ പൊലിസും ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Dubai Police
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

യു എ ഇയിലെ നിയമപരമായ നടപടിക്രമങ്ങൾ മുഴുവൻ പാലിച്ചാണ്​ കുറ്റവാളികളെ ഫ്രാൻസിന്​ കൈമാറിയതെന്ന്​​ ദുബൈ പൊലീസ്​ അറിയിച്ചു. ​ ഈ വർഷം ഫ്രഞ്ച്​ സർക്കാറിന് 10 കുറ്റവാളികളെയാണ് യു എ ഇ കൈമാറിയത്. അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന്​ യു എ ഇയിലെ നീതിന്യായ മന്ത്രാലയത്തിന് ലഭിക്കുന്ന അറസ്റ്റ് വാറന്റുകളുടെ അടിസ്ഥാനത്തിലാണ് ​പ്രതികളെ ദുബൈ പൊലീസ്​ പിടികൂടുന്നത്​​.

Dubai Police
ഇ​റാ​ന്റെ മിസൈൽ ആക്രമണം തകർത്തത് എങ്ങനെ?; അന്ന് രാത്രിയിൽ ഖത്തർ നടത്തിയ സൈനീക നീക്കത്തിന്‍റെ ദൃശ്യങ്ങൾ കാണാം

കൊലപാതകം,ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് ​ കടത്ത്​ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്​ ഫ്രാൻസിന്​ കൈമാറിയ ​പ്രതികൾ. ലോകരാജ്യങ്ങളിലെ വിവിധ അന്വേഷണ ഏജൻസികളുമായുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കുറ്റവാളി കൈമാറ്റമെന്ന്​ ദുബൈ പൊലീസ്​ വ്യക്തമാക്കി.

Summary

Gulf news:Dubai Police extradite two to France over fraud attempt and drug trafficking charges.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com