പാപ്പർ കോടതികൾ സ്ഥാപിക്കാൻ ഒരുങ്ങി യു എ ഇ

അബുദാബി ഫെഡറൽ കോടതിയുടെ അതേ അധികാരം തന്നെയാകും ശാഖകളായി പ്രവർത്തിക്കുന്ന കോടതികൾക്കും ഉണ്ടാകുക. പ്രസിഡന്റിനെയും വിദഗ്ധരായ ജഡ്ജിമാരെയും കോടതി നപടികൾക്കായി ഫെഡറൽ ജുഡീഷ്യറി കൗൺസിൽ നിയമിക്കും. കോടതിയെ സഹായിക്കാനായി ഈ മേഖലയിൽ വിദഗ്‌ദ്ധരായ ഉപദേശകരെയും നിയമിക്കും.
abu dhabi federal court
UAE creates bankruptcy court for financial disputesfile
Updated on
1 min read

ദുബൈ: യു എ ഇയിൽ പാപ്പർ കോടതികൾ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയതായി അധികൃതർ. തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ പരിഗണിക്കാനാണ് അബുദാബി ഫെഡറൽ കോടതിക്ക് കീഴിൽ പാപ്പർ കോടതികൾ സ്ഥാപിക്കുന്നത്. രാജ്യത്തെ ഏതെങ്കിലും ഒരു എമിറേറ്റിൽ ഒന്നോ അതിലതികമോ കോടതിയുടെ ശാഖകൾ സ്ഥാപിക്കാനാണ് തീരുമാനം.

abu dhabi federal court
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

അബുദാബി ഫെഡറൽ കോടതിയുടെ അതേ അധികാരം തന്നെയാകും ശാഖകളായി പ്രവർത്തിക്കുന്ന കോടതികൾക്കും ഉണ്ടാകുക. പ്രസിഡന്റിനെയും വിദഗ്ധരായ ജഡ്ജിമാരെയും കോടതി നപടികൾക്കായി ഫെഡറൽ ജുഡീഷ്യറി കൗൺസിൽ നിയമിക്കും.

കോടതിയെ സഹായിക്കാനായി ഈ മേഖലയിൽ വിദഗ്‌ദ്ധരായ ഉപദേശകരെയും നിയമിക്കും. ഇവർ പാപ്പരായവരുടെ ഫണ്ടുകളും ബിസിനസുകളും കൈകാര്യം ചെയ്യുകയും, കേസുമായി ബന്ധപ്പെട്ടുള്ള ആളുകളുമായി ചർച്ച നടത്താനും കോടതി നടപടികൾ വളരെ വേഗത്തിൽ തീർക്കാനും ഇവർ സഹായിക്കും.

abu dhabi federal court
40 ലക്ഷം ലഹരി ഗുളിക കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത്

പാപ്പരത്ത കോടതി സ്ഥാപിക്കാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചതായി നീതിന്യായ മന്ത്രി അബ്ദുള്ള സുൽത്താൻ ബിൻ അവാദ് അൽ നുഐമി അറിയിച്ചു. പുതിയ തീരുമാനം സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കും,സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും സാധിക്കുമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടു.

Summary

Gulf news: UAE creates bankruptcy court for financial disputes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com