

ദുബൈ: മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുബൈ സെൻട്രൽ ലബോറട്ടറി, തങ്ങളുടെ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ പരിശോധനാ ലാബുകളിലും നിരോധിത രാസവസ്തു കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തി.
നെയിൽ പോളിഷിൽ യൂറോപ്യൻ യൂണിയൻ നിരോധിച്ച രാസവസ്തുവായ ടിപിഒ ( TPO -ട്രൈമെഥൈൽബെൻസോയിൽ ഡൈഫെനൈൽഫോസ്ഫിൻ ഓക്സൈഡ്) കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ ദുബൈ സെൻട്രൽ ലബോറട്ടറിയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
ദുബൈയിലെ സൗന്ദര്യവർദ്ധക വസ്തുക്കൾ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യയും സംവിധാനങ്ങളും നടപ്പാക്കിയിട്ടുള്ളത്.
ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുബൈ സെൻട്രൽ ലബോറട്ടറി, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള വിപുലമായ നവീകരണ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
അതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ അടുത്തിടെ നിരോധിച്ച ടി പി ഒ എന്ന രാസവസ്തു കണ്ടെത്തുന്നതിന് സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണ പരിശോധനാ ലാബുകളുടെയും സജ്ജീകരണം പൂർത്തിയായതായി അധികൃതർ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജെൽ നെയിൽ പോളിഷുകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു രാസവസ്തുവാണ് ടിപിഒ (TPO- ട്രൈമെഥൈൽബെൻസോയിൽ ഡൈഫെനൈൽഫോസ്ഫിൻ ഓക്സൈഡ്).
ഇത് നെയിൽ പോളിഷ് വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും അതിന് സവിശേഷമായ തിളക്കം നൽകുകയും ചെയ്യുന്നു.
മികച്ച തിളക്കവും ദീർഘകാലം നിലനിൽക്കുന്ന ഈടും കാരണം സാധാരണ നെയിൽ പോളിഷിനെക്കാൾ പലരും ജെൽ നെയിൽ പോളിഷാണ് ഇഷ്ടപ്പെടുന്നത്. ഇത് നെയിൽ പോളിഷ് വേഗത്തിൽ ഇളകി പോകുന്നത് തടയുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ യൂറോപ്യൻ യൂണിയൻ ടിപിഒ നിരോധിച്ചു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ടുപിഒ പ്രത്യുൽപാദനക്ഷമതയ്ക്ക് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ദോഷകരമായ ഫലങ്ങൾ ഉണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, നിരോധനത്തെ കൂടുതൽ മുൻകരുതൽ നടപടിയായിട്ടാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അയർലാൻഡിലെ ഹെൽത്ത് പ്രോഡക്‌ട്‌സ് റെഗുലേറ്ററി അതോറിറ്റി (HPRA) നിർദ്ദേശ പ്രകാരം പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ സലൂൺ ഉടമകൾക്ക് ടിപിഒ ഉള്ള നെയിൽ പോളിഷ് ഉപയോഗിക്കാൻ അനുവാദമില്ല. നിലവിലുള്ള എല്ലാ സ്റ്റോക്കുകളും സുരക്ഷിതമായി സംസ്‌കരിക്കുകയും ഭാവിയിലെ സ്റ്റോക്കിൽ നിരോധിത രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ തീരുമാനം ബ്യൂട്ടി ഇൻഡസ്ട്രിയെ ബാധിക്കുമെന്ന ആശങ്ക ആ വ്യവസായ മേഖലയിൽ നിന്നുള്ളവർ ഉയർത്തിയിട്ടുണ്ട്. എന്നാൽ, യൂറോപ്യൻ യൂണിയനിലെ നിർമ്മാതാക്കൾ അവരുടെ ജെൽ പോളിഷുകൾ ടിപിഒ രഹിതമാക്കാണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates