

ദുബൈ: റീട്ടെയിൽ സ്റ്റോറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ ശിക്ഷിച്ച് ദുബൈ കോടതി. 320 ദിർഹം (ഏകേദശം 7,750 രൂപ) വിലയുള്ള ഫോൺ മോഷ്ടിച്ച കേസിലാണ് ശിക്ഷ.
ആദ്യ മോഷണത്തിൽ പിടിക്കപ്പെട്ടില്ലെങ്കിലും വീണ്ടും അതേ കടയിൽ എത്തിയപ്പോൾ ജീവനക്കാർക്ക് തോന്നിയ സംശയമാണ് പിടിവീഴാൻ കാരണം. ഏഷ്യൻ പൗരനാണ് മോഷണക്കുറ്റത്തിന് പിടിയിലായി ശിക്ഷിക്കപ്പെട്ടത്.
മോഷ്ടിച്ചത് എണ്ണായിരം രൂപയിൽ താഴെ വിലയുള്ള ഫോണായിരുന്നു. ഈ കേസിൽ പിഴയും തടവും ശിക്ഷയായി വിധിക്കുകയും തടവ് കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടാതായി എമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു.
കേസ് രേഖകൾ പ്രകാരം, മുഖം മറയ്ക്കാൻ മാസ്ക് ധരിച്ച് വലിയ ഇലക്ട്രോണിക്സ് കടയിൽ കയറി. മൊബൈൽ ഫോൺ വിഭാഗത്തിൽ എത്തിയ പ്രതി, സുരക്ഷാ കേബിൾ ഘടിപ്പിച്ചിട്ടില്ലാത്ത ഹാൻഡ്‌സെറ്റ് കണ്ടു.
ആരും ശ്രദ്ധിക്കാത്ത അവസരം മുതലെടുത്ത്, അയാൾ അത് തന്ത്രപൂർവ്വം തന്റെ പോക്കറ്റിൽ തിരുകി, കടയിലുണ്ടായിരുന്ന ആരും പ്രതി ഫോൺ എടുക്കുന്നത് കണ്ടതുമില്ല.
മോഷ്ടിച്ച ഫോൺ പിന്നീട് തെരുവിൽ കണ്ടുമുട്ടിയ അപരിചിതന് 320 ദിർഹത്തിന് വിറ്റതായി കോടതി രേഖകൾ പറയുന്നു.
ഒരു മാസത്തിനുശേഷം, മറ്റൊരു ഉപകരണം മോഷ്ടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പ്രതി അതേ കടയിൽ കയറി. മാസ്ക് ധരിച്ച് തന്നെയാണ് രണ്ടാംതവണയും കടയിലെത്തിയത്. കേബിൾ ഘടിപ്പിച്ച് സുരക്ഷിതമാക്കാത്ത ഫോൺ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ടേയിരിന്നു. .
എന്നാൽ, ഒരു മാസം മുമ്പ് നടന്ന മോഷണത്തെ തുടർന്ന കടയിലെ ജീവനക്കാർ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ അയാളെ തടഞ്ഞുവെച്ച് പൊലിസിന് കൈമാറി.
ചോദ്യം ചെയ്യലിൽ, പ്രതി ആദ്യം നടത്തിയ മോഷണം സമ്മതിച്ചു, എന്നാൽ ഫോൺ വാങ്ങിയ വ്യക്തി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് പൊലിസിനോട് പറഞ്ഞു.
പിന്നീട് പബ്ലിക് പ്രോസിക്യൂഷനിലേക്കും അതിന് ശേഷം മിസ്‌ഡിമെനേഴ്‌സ് കോടതിയിലേക്കും റഫർ ചെയ്തു, മോഷണക്കുറ്റത്തിന് ഒരു മാസം തടവും, മോഷ്ടിച്ച ഫോണിന്റെ വിലയ്ക്ക് തുല്യമായ തുക പിഴയും, ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തലും കോടതി ശിക്ഷയായി വിധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates