യോഗിയുടെ പൊലിസിന്റെ സദാചാര പൊലിസിംഗ്; വീഡിയോ കാണാം

പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരിക്കുന്നവരെ ഒരു കാരണവും ഇല്ലാതെയാണ് ആദിത്യനാഥിന്റെ പൊലീസ് ആക്രമിക്കുന്നത്
യോഗിയുടെ പൊലിസിന്റെ സദാചാര പൊലിസിംഗ്; വീഡിയോ കാണാം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ ഒതുക്കാനുള്ള പൊലീസിന്റെ പൂവാല വിരുദ്ധ സ്‌ക്വാഡ് (ആന്റി റോമിയോ സ്‌ക്വാഡ്) സദാചാരപൊലീസാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ബിബിസി പുറത്തുവിട്ട വീഡിയോ കാണിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരിക്കുന്നവരെ ഒരു കാരണവും ഇല്ലാതെയാണ് ആദിത്യനാഥിന്റെ പൊലീസ് ആക്രമിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന പൊലീസ് സേന ആണ്‍കുട്ടികളെ ക്രൂരമായാണ് മര്‍ദ്ദിക്കുന്നത്.  

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പൂവാല വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. എന്നാല്‍ ആദിത്യനാഥിന്റെ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീ സുരക്ഷക്കായുള്ള പ്രത്യേക പോലീസ് ഫലത്തില്‍ സദാചാര പോലീസാകുമെന്ന വിമര്‍ശനം ചെവിക്കൊള്ളാന്‍ യുപി സര്‍ക്കാര്‍ തയ്യാറായില്ല. 


കോളേജുകള്‍ക്ക് സമീപങ്ങളിലും മാളുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലാണ് പൊലീസിന്റെ സ്ഥിരം പെട്രോളിംഗ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. മുലായം സിംഗ് സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ ഓപ്പറേഷന്‍ മജ്‌നു എന്ന പേരില്‍ യുപിയില്‍ സ്ത്രീ സുരക്ഷക്കായി ഉണ്ടാക്കിയ സ്‌ക്വാഡ് സദാചാര പോലീസാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com