തര്‍ക്കത്തിനിടെ തെറിവിളിച്ചു; 33കാരനെ യുവതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

മുപ്പത്തിമൂന്ന് കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: മുപ്പത്തിമൂന്ന് കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന സുനില്‍ ജാംബുല്‍ക്കറിനെയാണ് കൊലപ്പെടുത്തിയത്. 22കാരിയായ ഉഷാ മാനെ, 25കാരിയായ കരുണ മാനെ എന്നിവരാണ് അറസ്റ്റിലായത്. 

മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം വാക്കുതര്‍ക്കമുണ്ടായി. സുനില്‍ യുവതികളെ ചീത്തവിളിച്ചു. ഇതോടെ യുവതികള്‍ വടി കൊണ്ട് യുവാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ബോധരഹിതനായതോടെ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി മുംബൈ ആര്‍.സി.എഫ്. പൊലീസ് അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhijeet Dipke in police custody
CJP Protest
Delhi CJP Protest
supreme court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com