

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 500ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തി. ടിപിആര്‍ നിരക്ക് 7.72 ശതമാനമായി ഉയര്‍ന്നു. 1188 പേരാണ് വീടുകളില്‍ ഐസോലേഷനില്‍ തുടരുന്നതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്.
24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം 18,69,051 ആയി. രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധി്ച്ച് മരിച്ചവരുടെ എണ്ണം 26,160 ആണ്. ഇന്നലെ ഡല്‍ഹിയില്‍ 517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 461 പേര്‍ക്കായിരുന്നു രോഗബാധ. ടിപിആര്‍നിരക്ക് 5.33 ശതമാനമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്
മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ 62 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നാലു പേര്‍ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates