ട്രക്കുകള്‍ കൊണ്ട് എസ് യു വി വളഞ്ഞ് കെണിയൊരുക്കി; ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി
Chatisgarh car burnt
Chatisgarh car burnt
Edited By:
Updated on
1 min read

റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് (ലല്ല സിങ് ), അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്.

Chatisgarh car burnt
പെയിന്റിങ് മുതല്‍ വൈദ്യുതി ബില്‍ വരെ; പണം തിരികെ തരാതിരിക്കാന്‍ ഉടമകള്‍ പറയുന്ന കാരണങ്ങള്‍; ഈ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഡെപ്പോസിറ്റ് നഷ്ടമായേക്കാം

സോന്‍ഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗഗയിന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിങ് തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ മായങ്ക് സിങ് എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിങിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Chatisgarh car burnt
പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം; ലോകത്തിന് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന മുഖ്യ ശക്തിയായി ഇന്ത്യ

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നീ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

Summary

BJP leader and his associates were set on fire inside a car in Chhattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com