തെലങ്കാനയില്‍ ബിജെപി-ടിആര്‍എസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ഹൈദരാബാദ്:തെലങ്കാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ
 പദയാത്രയ്ക്കിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ ജങ്കോവില്‍ നടന്ന പ്രജ സംഗ്രമ യാത്രയ്ക്കിടെയാണ് സംഭവം. സംഘര്‍ഷം കനത്തതോടെ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഇരുവിഭാഗത്തുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com