സോളിസിറ്റര്‍ ജനറല്‍ ആയി തുഷാര്‍ മേത്ത തുടരും; കാലാവധി മൂന്നു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍

ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റര്‍ ജനറലായി തുഷാർ മേത്ത മാറും
Tushar Mehta
Tushar MehtaPTI/ file
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലായി (എസ്ജി) വീണ്ടും നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടി നല്‍കിയത്. കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

Tushar Mehta
'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

തുഷാര്‍ മേത്തയുടെ പുതിയ കാലാവധി ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍സ് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ ഉയര്‍ന്ന നിയമ ഓഫീസര്‍ (എസ്ജി) ആയി തുടരും.

2018 ലാണ് തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലാകുന്നത്. ഇതിനകം എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. പുതിയ കാലാവധി അവസാനിക്കുമ്പോള്‍ തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കും. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റര്‍ ജനറലായി തുഷാർ മേത്ത മാറും.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ സൂര്യപ്രകാശ് വി. രാജു, എന്‍. വെങ്കിട്ടരാമന്‍, ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധി മൂന്നു വര്‍ഷം കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ രണ്ട് എ.എസ്.ജിമാരായ വിക്രം ജി ബാനര്‍ജി, കെ.എം. നടരാജ് എന്നിവരുടെ കാലാവധിയും മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി എഎസ്ജി ചേതന്‍ ശര്‍മ്മയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്.

Tushar Mehta
പാർട്ടി ചർച്ച ചെയ്യും, ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം; മദ്യനയത്തിൽ കെ സി വേണു​ഗോപാൽ
Tushar Mehta
മന്ത്രി പങ്കെടുത്ത ചടങ്ങിലെത്താന്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ് - വിഡിയോ
Tushar Mehta
KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു
Summary

Centre re-appoints Tushar Mehta as Solicitor General for three years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com