യുവ വ്യവസായിയുടെ മരണം: ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ശ്രദ്ധ ദുബെ അറസ്റ്റില്‍

ശ്രദ്ധയുടെ സഹോദരി രശ്മി ദുബെ, ഡ്രൈവറും കൂട്ടുപ്രതിയുമായ ഡാനിഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
Shraddha Dubey
പ്രതികൾ പൊലീസ് കസ്റ്റഡിയിൽ എക്സ്
Edited By:
Updated on: 
1 min read

മുംബൈ: യുവ വ്യവസായി ശിവ ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ കാമുകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്രദ്ധ ദുബെ അറസ്റ്റില്‍. ഒളിവില്‍ പോയ ശ്രദ്ധയെ നാഗ്പുരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രദ്ധയുടെ സഹോദരി രശ്മി ദുബെ, ഡ്രൈവറും കൂട്ടുപ്രതിയുമായ ഡാനിഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Shraddha Dubey
സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രാജ്യത്തിന്റെ ശത്രുക്കളെ ചെറുത്തു തോല്‍പ്പിക്കണം: പ്രധാനമന്ത്രി

മകന്റെ മരണത്തില്‍ ശ്രദ്ധയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ശിവ ശര്‍മ്മയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ ശ്രദ്ധയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. ലക്‌നൗവിലെ ശ്രദ്ധയുടെ ഫ്‌ലാറ്റിന്റെ നാലാം നിലയില്‍നിന്നു വീണാണ് ശിവ മരിച്ചത്.

കേസിലെ മൂന്നുപ്രതികളും ലക്‌നൗവില്‍ നിന്നും നേപ്പാളിലേക്ക് കടന്നു. അവിടെ നിന്നും റായ്ബറേലി വഴി ആഗ്രയിലേക്കും ഒടുവില്‍ നാഗ്പൂരിലേക്കും മാറി മാറി സഞ്ചരിക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്നും മറ്റൊരു സുരക്ഷിത താവളത്തിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുപി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും നാഗ്പൂര്‍ പൊലീസും ചേര്‍ന്ന് പ്രതികളെ വലയിലാക്കിയത്.

ശിവശര്‍മ്മ ആത്മഹത്യ ചെയ്തതാണെന്നും, താന്‍ നിരപരാധിയാണെന്നും ഒളിവില്‍ കഴിയുന്നതിനിടെ ശ്രദ്ധ ദുബൈ സമൂഹമാധ്യമ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ശിവ ശര്‍മയ്ക്ക് 20 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് അയാള്‍ പറഞ്ഞിരുന്നു. ശ്രദ്ധ വിഡിയോയില്‍ അഭിപ്രായപ്പെട്ടിരുന്നു.

Shraddha Dubey
'മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍'
Shraddha Dubey
ടൈഗര്‍ ഷറോഫ് ആയിരുന്നില്ല യഥാര്‍ത്ഥ ലക്ഷ്യം, പദ്ധതിയിട്ടത് മറ്റൊരു പ്രമുഖനെ വധിക്കാന്‍; പുതിയ വെളിപ്പെടുത്തല്‍
Summary

Death of young entrepreneur: Social media influencer Shraddha Dubey arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com