കോവിഡ് മരണം ഉയരുന്നു; ഇന്നലെ ആയിരത്തിലേറെ; രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,076 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി. ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ 1192 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 17,43,059 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്നലെ 11.69 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞദിവസം 15.77 ശതമാനമായിരുന്നു ടിപിആര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,54,076 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER