വളര്‍ത്തുനായ സ്ത്രീയെ കടിച്ചു; നടന്‍ ദര്‍ശനെതിരെ പൊലീസ് കേസെടുത്തു

വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി നടന്റെ വളര്‍ത്തു നായകളെ പരിപാലിക്കുന്ന ആള്‍ സ്ത്രീയോട് കയര്‍ത്തു
നടൻ ദർശൻ/ എക്സ്
നടൻ ദർശൻ/ എക്സ്
Updated on: 
1 min read

ബംഗലൂരു: വളര്‍ത്തുനായ സ്ത്രീയെ കടിച്ച സംഭവത്തില്‍ കന്നഡ നടന്‍ ദര്‍ശനെതിരെ പൊലീസ് കേസെടുത്തു. 48 കാരിയായ സ്ത്രീയെയാണ് നടന്റെ വളര്‍ത്തു നായ കടിച്ചത്. ഒക്ടോബര്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

ബംഗലൂരു ആര്‍ആര്‍ നഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പരാതിക്കാരി നടന്റെ വീടിന് സമീപത്തായി ഒഴിഞ്ഞ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു. പിന്നീട് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോള്‍ കാറിന് സമീപം മൂന്നു നായകളുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടു. 

കാറില്‍ കയറുന്നതിനായി നായകളെ അവിടെ നിന്നും മാറ്റാന്‍ പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി നടന്റെ വളര്‍ത്തു നായകളെ പരിപാലിക്കുന്ന ആള്‍ സ്ത്രീയോട് കയര്‍ത്തു. തുടര്‍ന്ന് നായകളെ വിട്ട് ആക്രമിക്കുകയായിരുന്നു.  

നായയുടെ ആക്രമണത്തില്‍ വസ്ത്രങ്ങള്‍ കീറുകയും കടിയേല്‍ക്കുകയും ചെയ്തതായി സ്ത്രീ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടന്‍ ദര്‍ശനു പുറമെ, നായയെ പരിപാലിക്കുന്ന ആളെയും പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER