രോഗമുക്തര്‍ കൂടുന്നു ; ഇന്നലെ 45,951 പേര്‍ക്ക് കോവിഡ്, 817 മരണം  

രോഗമുക്തി നിരക്ക് 96.92 ശതമാനമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്നലെ 45,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞദിവസം  37, 566 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഇന്നലെ 69,729 പേരാണ് രോഗമുക്തി നേടിയത്. 

നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു. കഴിഞ്ഞദിവസം ഇത് 5,52,659 ആയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ നാലില്‍ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 11 ശതമാനമാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com