ഇന്നലെ രാജ്യത്ത് 47,262 പേർക്ക് കോവിഡ്, 275മരണം; ചികിത്സയിലുള്ളവർ നാലുലക്ഷത്തിലേക്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 47,262 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 1,17,34,058 ആയി ഉയർന്ന‌തായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 275 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,441 ആയി ഉയർന്നു. നിലവിൽ 3,68,457 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 23,907 പേരാണ് രോ​ഗമുക്തി നേടിയത്. രോ​ഗമുക്തരുടെ ആകെ എണ്ണം 1,12,05,160 ആയി ഉയർന്നു. നിലവിൽ അഞ്ചുകോടിയിൽപ്പരം ആളുകൾക്ക് വാക്സിനേഷൻ നൽകി. 5,08,41,286 പേർക്കാാണ് ഇതുവരെ കോവിഡ് വാക്സിനേഷൻ നൽകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 28,699 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com